ഈസ്റ്റര്‍ മധുരത്തിന് വാനില ഐസ്‌ക്രീം

ചൂടുകാലത്ത് കുളിര്‍മ നല്‍കാന്‍ വനില ഐസ്‌ക്രീം വീട്ടില്‍ തന്നെ തയ്യാറാക്കാം
ചേരുവകള്‍
- ഫുള്‍ഫാറ്റ് മില്‍ക്ക്- 500 മില്ലി
- പഞ്ചസാര- അഞ്ച് ടേബിള്‍ സ്പൂണ്‍
- ഫ്രഷ്‌ക്രീം- 100 മില്ലി
- കോണ്‍ഫ്‌ളവർ- ഒരു ടേബിള്‍ സ്പൂണ്‍
- വാനില എസ്സന്‍സ്- ഒരു ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
നാല് ടേബിള്‍സ്പൂണ്‍ ഫാറ്റ് മില്‍ക്കില്‍ കോണ്‍ഫ്‌ളവർ കലക്കി വയ്ക്കുക. ഒരു പാനില്‍ ബാക്കിയുള്ള പാലും പഞ്ചസാരയും കോണ്‍ഫ്‌ളവർ കലക്കിയതും യോജിപ്പിച്ച് ചെറുതീയില്‍ വയ്ക്കുക. പഞ്ചസാര നന്നായി ലയിച്ചു കഴിയുമ്പോള്‍ വാങ്ങി തണുപ്പിക്കുക. ഇതിലേയ്ക്ക് വാനില എസ്സന്‍സും ഫ്രഷ്‌ക്രീമും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് എടുക്കുക. ഇത് ഒരു പാത്രത്തില്‍ ഒഴിച്ച്, ക്ലിങ് ഫിലിം കൊണ്ട് മൂടി ഫ്രീസറില്‍ വയ്ക്കുക. സെറ്റായ ശേഷം പുറത്തെടുത്ത് കഷണങ്ങളാക്കി മിക്‌സിയില്‍ അടിച്ചെടുക്കുക. ഇതിനെ വീണ്ടും ക്ലിങ് ഫിലിം കൊണ്ട് മൂടി ഫ്രീസറില്‍ വച്ച് തണുപ്പിക്കുക. സ്‌കൂപ്പര്‍ ഉപയോഗിച്ച് സ്‌കൂപ്പ് ചെയ്ത് ഉപയോഗിക്കാം.
Content Highlights: vanilla ice cream for easter
Content Highlights: