മുട്ടയുണ്ടെങ്കില്‍ ഞൊടിയിടയില്‍ ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കാം

ഓംലറ്റ്‌ |photo:
ഓംലറ്റ്‌ |photo:

പ്രാതല്‍ തയ്യാറാക്കാന്‍ സമയം തികയുന്നില്ലെന്ന പരാതിയാണോ? എങ്കില്‍ ഇതാ മുട്ട കൊണ്ടൊരു വിഭവം തയ്യാറാക്കാം, എളുപ്പത്തില്‍ തയ്യാറാക്കാവുന്ന പ്രഭാതഭക്ഷണമാണ് റോള്‍ഡ് ഓംലെറ്റ്. തയ്യാറാക്കുന്ന വിധം ഇങ്ങനെ

ചേരുവകള്‍

  • മുട്ട- 4
  • ഉപ്പ്- ആവശ്യത്തിന്
  • കുരുമുളകുപൊടി- അര ടീസ്പൂണ്‍
  • കാരറ്റ്- അര കഷണം
  • സവാള- പകുതി
  • സ്പ്രിങ് ഒനിയന്‍-1
  • എണ്ണ- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു ബൗളില്‍ മുട്ടയെടുത്ത് ഉപ്പും കുരുമുളകും ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക. അരകഷണം കാരറ്റെടുത്ത് തൊലികളഞ്ഞ് ചെറുതായി അരിഞ്ഞ് ചേര്‍ക്കുക. ഇതിലേക്ക് പകുതി സവാള ചെറുതായി അരിഞ്ഞതും ചേര്‍ക്കുക. സ്പ്രിങ് ഒനിയനും കഷ്ണങ്ങളാക്കി ചേര്‍ത്തതിനു ശേഷം നന്നായി അടിക്കുക. ഇനി പാനില്‍ ആവശ്യത്തിന് എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ ഈ മിശ്രിതം ചേര്‍ക്കുക.

വെന്തുവന്നതിനുശേഷം ഒരുവശത്തുനിന്ന് റോള്‍ ചെയ്‌തെടുക്കുക. റോള്‍ ചെയ്ത് കഴിയും മുമ്പ് ബാക്കിയുള്ള മിശ്രിതം കൂടി ബാക്കിയുള്ള സ്ഥലത്ത് ഒഴിച്ചുകൊടുക്കാം. അതും വെന്തുവരുമ്പോള്‍ ഇതിനൊപ്പം റോള്‍ ചെയ്‌തെടുക്കാം. ഇപ്രകാരം എത്ര ലെയര്‍ വേണോ അതിനനുസരിച്ച് മിശ്രിതം ഒഴിച്ച് റോള്‍ ചെയ്‌തെടുക്കാം. ശേഷം വാങ്ങിവെച്ച് വേണ്ടത്ര കട്ടിയില്‍ മുറിച്ചെടുത്ത് പ്ലേറ്റില്‍ വിളമ്പാം. 

Content Highlights: rolled omelette recipe