പൊട്ടില്ല, പക്ഷേ, ഇഫ്താര്‍ വിരുന്നിന് പൊടിപൊടിക്കും പ്രോണ്‍സ് ഡൈനാമിറ്റ്

നോമ്പുതുറ ജോറാക്കാന്‍ ചെമ്മീന്‍ കൊണ്ട് വ്യത്യസ്തമായ ഒരു വിഭവം, പ്രോണ്‍സ് ഡൈനാമിറ്റ് തയ്യാറാക്കാം
ആവശ്യമായ ചേരുവകള്‍
- വലിയ ചെമ്മീന്‍ - 200 ഗ്രാം
- കുരുമുളകുപൊടി - കാല്‍ ടീസ്പൂണ്‍
- ഗാര്‍ലിക് പൗഡര്‍ - കാല്‍ ടീസ്പൂണ്‍
- മുളകുപൊടി - കാല്‍ ടീസ്പൂണ്‍
- സോയാ സോസ് - ഒരു ടേബിള്‍ സ്പൂണ്‍
- മുട്ട - ഒരെണ്ണം
കോട്ടിങ്ങിനു വേണ്ടത്
- മൈദ - അര കപ്പ്
- കോണ്‍ഫ്ളവര്‍ - അര കപ്പ്
- കുരുമുളകുപൊടി - കാല്‍ ടീസ്പൂണ്‍
- ഗാര്‍ലിക് പൗഡര്‍ - കാല്‍ ടീസ്പൂണ്‍
- ഉപ്പ് - ആവശ്യത്തിനു
- സോസിനു വേണ്ടത്
- മയോണിസ് - കാല്‍ കപ്പ്
- ടുമാറ്റോ ചില്ലി സോസ് - രണ്ടു ടേബിള്‍ സ്പൂണ്‍
ഉണ്ടാക്കുന്ന വിധം
കഴുകി വൃത്തിയാക്കിയ ചെമ്മീനിലേക്ക് ഒന്നാം വിഭാഗത്തിലെ ചേരുവകള്‍ യോജിപ്പിച്ച് മാറ്റിവെക്കുക. കോട്ടിങ്ങിലെ ചേരുവകള്‍ മിക്‌സ് ചെയ്ത്, മാരിനേറ്റ് ചെയ്ത ചെമ്മീന്‍ ഈ കൂട്ടില്‍ മുക്കി ചൂടുള്ള എണ്ണയില്‍ പൊരിച്ച് കോരുക. സോസിനു വേണ്ട ചേരുവകള്‍ യോജിപ്പിച്ച ശേഷം പൊരിച്ചുകോരിയ ചെമ്മീന്‍ അതില്‍ മിക്‌സ് ചെയ്ത് ചൂടോടെ കഴിക്കുക.
Content Highlights: Ramadan special food prawn dynamite
Content Highlights: