നോമ്പുതുറയ്ക്ക് മധുരം പകരാന്‍ റോയല്‍ ക്രീമി ഡ്രൈ ഫ്രൂട്ട് ഷെയ്ക്ക്

നോമ്പുതുറയ്ക്ക് അല്‍പം മധുരം നല്‍കാന്‍ റോയല്‍ ക്രീമി ഡ്രൈ ഫ്രൂട്ട് ഷെയ്ക്ക് തയ്യാറാക്കിയാലോ?
ചേരുവകള്‍:
- വാള്‍ നട്ട്: രണ്ട് ടേബിള്‍സ്പൂണ്‍
- കിസ്മിസ് ചെറുതായരിഞ്ഞത്: രണ്ട് ടേബിള്‍സ്പൂണ്‍
- പിസ്ത ചെറുതായരിഞ്ഞത്: രണ്ട് ടേബിള്‍സ്പൂണ്‍
- ഡ്രൈ ആ പ്രിക്കോട്ട്: രണ്ട് ടേബിള്‍സ്പൂണ്‍
- ഈത്തപ്പഴം: 400 ഗ്രാം
- അണ്ടിപ്പരിപ്പ്, ബദാം: 150 ഗ്രാം
- തണുത്ത പാല്‍: രണ്ട് കപ്പ്
- തണുത്ത വെള്ളം: ഒരു കപ്പ്
- ഫ്രഷ് ക്രീം: ആവശ്യമെങ്കില്‍
- ഏലയ്ക്ക: ഒന്ന്
- പഞ്ചസാര: രണ്ട് ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം
എല്ലാ ഡ്രൈ ഫ്രൂട്ട്‌സും തിളച്ച വെള്ളത്തിലിട്ടെടുക്കുക. തണുത്തതിന് ശേഷം ബാക്കിയുള്ള എല്ലാ ചേരുവകളും ഒരുമിച്ച് ചേര്‍ത്ത് മിക്‌സിയില്‍ നന്നായി അടിച്ച് സെര്‍വ് ചെയ്യാം.
Content Highlights: Ramadan special dry fruit milkshake
Content Highlights: