ഊണിന് മാങ്ങയിട്ട ചെമ്മീന്‍ കറി

-
-

ണിന് കൂട്ടാന്‍ മാങ്ങയിട്ട ചെമ്മീന്‍ കറി തയ്യാറാക്കിയാലോ

ചേരുവകള്‍

  1. ചെമ്മീന്‍- വലുത്, 20 എണ്ണം

ഗ്രേവിക്ക്

  1. തേങ്ങ- അര കപ്പ്
  2. പുളി- ചെറിയ കഷണം
  3. വറ്റല്‍മുളക്- മൂന്ന്
  4. കുരുമുളക് - പാകത്തിന്
  5. മല്ലി- അര ടീസ്പൂണ്‍
  6. സവാള- പകുതി
  7. പച്ച മാങ്ങ- ഒന്ന്
  8. എണ്ണ- ആവശ്യത്തിന്

മാരിനേറ്റ് ചെയ്യാന്‍

  1. മഞ്ഞള്‍പ്പൊടി- ഒരു ടേബിള്‍ സ്പൂണ്‍
  2. മുളക്‌പൊടി- അര ടേബിള്‍ സ്പൂണ്‍
  3. ഉപ്പ്- പാകത്തിന്

തയ്യാറാക്കുന്ന വിധം

ചെമ്മീന്‍ വൃത്തിയാക്കിയ ശേഷം ഉപ്പും മുളക്‌പൊടിയും മഞ്ഞള്‍പ്പൊടിയും പുരട്ടി 30 മിനിറ്റ് വയ്ക്കുക. മാങ്ങ തൊലികളഞ്ഞ് കഷണങ്ങളാക്കി മാറ്റി വയ്ക്കാം. ഇനി തേങ്ങ, മഞ്ഞള്‍പ്പൊടി, കുരുമുളക്, മല്ലി, വറ്റല്‍മുളക് എന്നിവ ഒരു ഗ്രൈന്‍ഡറില്‍ അരച്ചെടുക്കുക. 

ഒരു പാത്രത്തില്‍ കാല്‍കപ്പ് വെള്ളം ഒഴിച്ച് അതില്‍ ചെമ്മീനും മാങ്ങയും ഇടുക. ഇതില്‍ തയ്യാറാക്കിയ തേങ്ങക്കൂട്ട് രണ്ട് ടേബിള്‍ സ്പൂണ്‍ ചേര്‍ക്കാം. ഇത് 10 മിനിറ്റ് വേവിക്കുക. ശേഷം ബാക്കി ഗ്രേവിയും പാകത്തിന് വെള്ളവും ഉപ്പും കൂടി ചേര്‍ത്ത് ചെറുതീയില്‍ ഗ്രേവി കുറുകുന്നതുവരെ വേവിക്കാം. ഒരു പാനില്‍ സാവാള വഴറ്റി എടുക്കുക. ഇത് ചെമ്മീന്‍ മാങ്ങാക്കറിയുടെ മുകളില്‍ ഒഴിക്കാം.

Content highlights: Prawn curry with raw mango recipe lunch

Content Highlights: