കുട്ടികള്‍ക്ക് നല്‍കാം പപ്പായ മില്‍ക്ക് ഷേക്ക്

#കെ.പി ശര്‍മ്മിള
Photo: Pixabay
Photo: Pixabay

വീട്ടില്‍ തന്നെ കിട്ടുന്ന ചേരുവകള്‍കൊണ്ട് കുട്ടികള്‍ക്ക് ഏറെയിഷ്ടപ്പെട്ട ഷേക്കുകള്‍ തയ്യാറാക്കാം. ഇന്ന് പപ്പായ മില്‍ക്ക് ഷേക്കായാലോ?

ചേരുവകള്‍

  1. പഴുത്ത പപ്പായ തൊലികളഞ്ഞ് ചെറിയ കഷണങ്ങളാക്കിയത്- ഒരു കപ്പ്
  2. തണുപ്പിച്ച പാല്‍- ഒരു കപ്പ്
  3. പപ്പായ ഐസ്‌ക്രീം- രണ്ട് സ്‌കൂ പ്പ്
  4. പഞ്ചസാര രണ്ട്- ടേബിള്‍സ്പൂണ്‍
  5. കോണ്‍ഫ്‌ലേക്‌സ്, ഡ്രൈ ഫ്രൂട്ട്‌സ്-  അലങ്കരിക്കാന്‍.
  6. ഏലയ്ക്ക തൊലി ചേര്‍ക്കാതെ തരി മാത്രം പഞ്ചസാര ചേര്‍ത്ത് പൊടിച്ചത്- രണ്ടെണ്ണം .

തയ്യാറാക്കുന്ന വിധം

ഒരു മിക്‌സിയുടെ ജാറില്‍ പപ്പായ , തണുപ്പിച്ച പാല്‍ പഞ്ചസാര പപ്പായ ഐസ്‌ക്രീം ,ഏലക്ക പൗഡര്‍ ഇവ നന്നായി ബ്ലെന്‍ഡ് ചെയ്യുക. ഒരു സെര്‍വിങ് ഗ്ലാസ്സിലേക്ക് ഒഴിച്ച് മുകളില്‍ കുറച്ച് പപ്പായ ഐസ്‌ക്രീം കോണ്‍ഫ്‌ലേക്‌സ് ഇഷ്ടമുള്ള ഡ്രൈഫ്രൂട്‌സ് എന്നിവ വിതറി കഴിക്കാം

Content Highlights: Papaya milk Shake

Content Highlights: