ഹെല്‍ത്തിയാണ് ഈ പനീര്‍ ബിരിയാണി

പ്രോട്ടീനും മറ്റ് നിരവധി പോഷകങ്ങളും അടങ്ങിയ ആരോഗ്യകരമായ ഒന്നാണ് പനീര്‍. അരമണിക്കൂറിനുള്ളില്‍ വളരെ എളുപ്പത്തില്‍ ഇത് തയ്യാറാക്കാം.
ചേരുവകള്‍
അരി: 500 ഗ്രാം
പനീര്‍: 250 ഗ്രാം
മല്ലിയില: ഒരു കൈക്കുമ്പിള്‍ നിറയെ
പച്ചമുളക്: രണ്ടെണ്ണം
ജീരകം: ഒരു ടീസ്പൂണ്‍
പച്ച ഏലയ്ക്കായ: നാലെണ്ണം
കുരുമുളക്: ആറെണ്ണം
മല്ലി വിത്തുകള്‍: രണ്ട് ടീസ്പൂണ്‍
നെയ്യ്: രണ്ട് ടേബിള്‍സ്പൂണ്‍
ലെമണ്‍ ജ്യൂസ്: രണ്ട് ടീസ്പൂണ്‍
ഇഞ്ചി പേസ്റ്റ്: ഒന്നര ടീസ്പൂണ്‍
മിന്റ് ഇലകള്‍: അല്പം
ബേ ലീഫ്: നാലെണ്ണം
സവാള: ഒരെണ്ണം
ഉപ്പ്: ആവശ്യത്തിന്
വെളുത്തുള്ളി: കാല്‍ഭാഗം
കാരറ്റ്: ഒരെണ്ണം
വെള്ളം: ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യമായി പച്ചക്കറികളും അരിയും വെള്ളമൊഴിച്ച് നന്നായി കഴുകുക. തുടര്‍ന്ന് അരമണിക്കൂര്‍ വെള്ളം വാര്‍ന്നുപോകാന്‍ വെക്കുക. ഇനി മല്ലിയിലകള്‍, മിന്റ് ഇലകള്‍, പച്ചമുളക്, വെളുത്തുള്ളി, കാരറ്റ്, സവാള എന്നിവ നന്നായി കഴുകിയെടുക്കുക. ഇനി വൃത്തിയുള്ള ഒരു കട്ടിങ് ബോര്‍ഡ് എടുത്ത് ഇവയെല്ലാം നന്നായി അരിഞ്ഞെടുത്ത് മാറ്റിവെക്കുക.
ഇതിനുശേഷം പനീര്‍ ചെറിയ ക്യൂബുകളാക്കി അരിഞ്ഞ് മാറ്റിവെക്കുക.
ഇനി പ്രഷര്‍ കുക്കര്‍ എടുക്കുക. മീഡിയം തീയില്‍ ഒന്നു ചൂടാക്കുക. ഇതിലേക്ക് കഴുകി വാര്‍ത്തുവെച്ചിരിക്കുന്ന അരിയും ആവശ്യത്തിന് വെള്ളവും ചേര്‍ക്കുക. രണ്ട് വിസില്‍ അടിപ്പിക്കുക. ഇനി ഒരു ബ്ലെന്‍ഡര്‍ എടുത്ത് അതിലേക്ക് അരിഞ്ഞുവെച്ചിരിക്കുന്ന സവാള, മിന്റ് ഇലകള്‍, വെളുത്തുള്ളി, ഇഞ്ചി പേസ്റ്റ് എന്നിവ ചേര്‍ക്കുക. കുരുമുളകും മല്ലിവിത്തുകളും ജീരകവും ലെമണ്‍ ജ്യൂസും കൂടി ഈ ബ്ലെന്‍ഡറിലേക്ക് ചേര്‍ത്ത് പേസ്റ്റ് രൂപത്തില്‍ അരച്ചെടുക്കുക.
ഇനി ചുവട് കട്ടിയായ ഒരു വലിയ പാന്‍ എടുത്ത് മീഡിയം ചൂടില്‍ ചൂടാക്കി അല്പം നെയ്യൊഴിക്കുക. ഇതിലേക്ക് ഏലയ്ക്കായ, ബേ ലീഫ് എന്നിവ ചേര്‍ത്ത് നല്ലൊരു സുഗന്ധം വരുന്നതു വരെ നന്നായി ഇളക്കുക. ഇനി നേരത്തെ തയ്യാറാക്കി മാറ്റിവെച്ച പേസ്റ്റ് ഇതിലേക്ക് ചേര്‍ത്ത് മൂന്നു ടേബിള്‍സ്പൂണ്‍ വെള്ളം കൂടി പാനിലേക്ക് ഒഴിക്കുക. ഒരു മിനിറ്റ് നേരം നന്നായി ഇളക്കി പാകം ചെയ്യുക.
ഇനി വേവിച്ചുവെച്ച അരി പാനിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കുക. ഇതിനുശേഷം പനീര്‍, പച്ചമുളക്, കാരറ്റ്, ഉപ്പ് എന്നിവ കൂടി ചേര്‍ക്കുക. എല്ലാ ചേരുവകളും നന്നായി ഇളക്കിക്കൊണ്ട് അല്പ നേരം കൂടി പാകം ചെയ്യുക. വിഭവം തയ്യാര്‍. ഇനി ഒരു സെര്‍വിങ് പ്ലേറ്റിലേക്ക് ഇത് മാറ്റുക. ഒപ്പം തൈരും ചേര്‍ത്ത് രുചികരമായ പനീര്‍ ബിരിയാണി കഴിക്കാം.
Content Highlights: Paneer Biryani recipe, Food, Kerala Recipe
Content Highlights: