ഉച്ചയൂണ് 'പൊളിയാക്കാം'; ഗ്രീക്ക് സ്‌റ്റൈലില്‍ കിടിലന്‍ ചെമ്മീന്‍ സ്പെഷ്യല്‍

ഉച്ചയൂണിന് ചെമ്മീന്‍ സ്‌പെഷ്യല്‍ വിഭവം തയ്യാറാക്കിയാലോ. ഗ്രീക്ക് സ്‌റ്റൈലില്‍ ഒരു കിടിലന്‍ ചെമ്മീന്‍ വിഭവം തയ്യാറാക്കാം.
ആവശ്യമുള്ള സാധനങ്ങള്‍
- ചെമ്മീന്‍ വൃത്തിയാക്കിയത് -200 ഗ്രാം
- ഉപ്പ്, കുരുമുളക് -അല്പം
- ഒലിവ് ഓയില്‍ -കാല്‍ കപ്പ്
- ചുവന്നുള്ളി അരിഞ്ഞത് -കാല്‍ കപ്പ്
- വെളുത്തുള്ളി അരിഞ്ഞത് -രണ്ട് ടേബിള്‍സ്പൂണ്‍
- വൈറ്റ് വൈന്‍ -കാല്‍ കപ്പ്
- പനിക്കൂര്‍ക്കയില -മുക്കാല്‍ ടീസ്പൂണ്‍
- ചുവന്ന കുരുമുളക് -അര ടീസ്പൂണ്‍
- തക്കാളി സോസ് -ഒന്നര കപ്പ്
- പാര്‍സ്ലി ഇലകള്‍ അരിഞ്ഞത് -ഒരു ടേബിള്‍സ്പൂണ്‍
- ചീസ് പൊടിച്ചത് -കാല്‍ കപ്പ്
തയ്യാറാക്കുന്ന വിധം
ചെമ്മീനില്‍ അല്പം ഉപ്പും കുരുമുളകും നന്നായി പുരട്ടി അല്പസമയം മാറ്റിവെക്കുക. ഇനി പാന്‍ ചൂടാക്കി ഇതിലേക്ക് അല്പം ഒലിവ് ഓയില്‍ ഒഴിച്ച് ഓരോ ചെമ്മീനും ഇരുവശങ്ങളും പൊരിച്ചെടുക്കുക. തുടര്‍ന്ന് ഇവ ഒരു പാത്രത്തിലേക്ക് മാറ്റുക. അരിഞ്ഞുവെച്ച ചുവന്നുള്ളി, വെളുത്തുള്ളി എന്നിവ പാനിലേക്കിട്ട് വഴറ്റുക. ഇതിലേക്ക് അല്പം ഉപ്പും കുരുമുളകും ചേര്‍ക്കുക. വെന്ത മണം വരുമ്പോള്‍ ചുവന്ന കുരുമുളക്, പനിക്കൂര്‍ക്കയില, വൈന്‍ എന്നിവ കൂടി ചേര്‍ക്കുക. നന്നായി ചൂടാകുമ്പോള്‍ തക്കാളി സോസ് ഒഴിച്ച് ചെറിയ ചൂടില്‍ തിളപ്പിക്കുക. തിളച്ച ശേഷം നേരത്തെ പൊരിച്ചുവെച്ച ചെമ്മീന്‍ ഇതിലേക്ക് ചേര്‍ത്ത് അല്പം പാര്‍സ്ലി ഇലകള്‍ കൂടി ഇട്ട് ചൂടാക്കുക. നന്നായി ചൂടായിക്കഴിഞ്ഞാല്‍ അടുപ്പ് ഓഫ് ചെയ്ത് വിഭവം ഒരു പ്ലേറ്റിലേക്ക് മാറ്റുക. ഇതിന് മുകളില്‍ പൊടിച്ച ചീസ്, ബാക്കിയുള്ള പാര്‍സ്ലി ഇലകള്‍ എന്നിവ വിതറി വിളമ്പാം.
Content Highlights: prawn special, greek style prawn special, food, recipes