സൈഡ് ഡിഷ് വേണമെന്നുണ്ടോ, ഫ്രൈഡ് ചില്ലി പനീര്‍ തയ്യാറാക്കാം

ന്യൂഡില്‍സിനും ഫ്രൈഡ്‌റൈസിനുമൊപ്പം സൈഡ് ഡ് ഡിഷായി കഴിക്കാവുന്ന ഫ്രൈഡ് ചില്ലി പനീര്‍ തയ്യാറാക്കിയാലോ
ചേരുവകള്‍
- പനീര്‍- 200 ഗ്രാം, കഷണങ്ങളാക്കിയത്
- ഉപ്പ്- അര ടീസ്പൂണ്‍
- ഗരംമസാല- അര ടീസ്പൂണ്‍
- മാംഗോപൗഡര്‍- ഒരു ടീസ്പൂണ്‍
- പച്ചമുളക്, നടുവേ കീറിയത്- 12 എണ്ണം
- കാപ്‌സക്കം- രണ്ട്, കഷണങ്ങളാക്കിയത്
- എണ്ണ- രണ്ട് ടേബിള്‍ സ്പൂണ്‍
- ചെറിയുള്ളി- കാല്‍ ടീസ്പൂണ്‍
- കടുക്- കാല്‍ ടീസ്പൂണ്‍
- ജീരകം- കാല്‍ ടീസ്പൂണ്‍
- ഉലുവ- കാല്‍ ടീസ്പൂണ്‍
- ചതച്ച വറ്റല്‍ മുളക്- ഒരു ടീസ്പൂണ്‍
- നാരങ്ങാനീര്- ഒരു ടേബിള്‍സ്പൂണ്‍
- ബെല്‍പെപ്പര്‍, ചുവപ്പ്- ഒന്ന്, അലങ്കരിക്കാന്‍
തയ്യാറാക്കുന്ന വിധം
ഗരംമസാല, ഉപ്പ്, മാംഗോപൗഡര്‍ എന്നിവ പുരട്ടി പനീര്‍ മാറ്റി വയ്ക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കി അതില്‍ ഉള്ളി, കടുക്, ജീരകം, ഉലുവ, വറ്റല്‍മുളക് എന്നിവയിട്ട് ഒരു മിനിറ്റ് വഴറ്റുക. ഇനി പച്ചമുളകും കാപ്‌സിക്കവും ചേര്‍ക്കാം. രണ്ടോ മൂന്നോ മിനിറ്റ് നന്നായി വഴറ്റുക. ഇനി തയ്യാറാക്കി വച്ചിരിക്കുന്ന പനീര്‍ ചേര്‍ത്ത് ചെറുതീയില്‍ വേവിക്കാം. തീയണച്ച ശേഷം നാരങ്ങാനീര് ചേര്‍ക്കാം. ഇനി ബെല്‍പെപ്പര്‍ വിതറി അലങ്കരിക്കാം.
Content Highlights: Fried Chilli Paneer for side dish
Content Highlights: