ദീപാവലിക്ക് വീട്ടില്‍ തയ്യാറാക്കാം നാവിലിട്ടാല്‍ അലിയുന്ന മൈസൂര്‍ പാക്ക്

#ഷെഫ് ആസിഫ് അലി
മൈസൂർ പാക്ക് | Grihalakshmi
മൈസൂർ പാക്ക് | Grihalakshmi

മധുരപലഹാരമില്ലാത്ത ദീപാവലി ആഘോഷം നമുക്ക് ആലോചിക്കാനാവുമോ? ദീപാവലി മധുരപലഹാരങ്ങളിൽ എന്നും മുൻപന്തിയിലാണ് മൈസൂർ പാക്ക്. ഇത്തവണ മൈസൂർ പാക്ക് നമുക്ക് വീട്ടിൽ തയ്യാറാക്കിയാല്ലോ.

ആവശ്യമുള്ള സാധനങ്ങൾ

  • കടലമാവ് - 100 ഗ്രാം
  • നെയ്യ് - 400 മില്ലി
  • പഞ്ചസാര - 600 ഗ്രാം
  • വെള്ളം - 200 മില്ലി
  • ഏലയ്ക്കാപ്പൊടി - ഒരു ഗ്രാം

തയ്യാറാക്കുന്ന വിധം

കടലമാവ് ചെറുതീയില്‍ റോസ്റ്റ് ചെയ്തശേഷം അരിച്ചെടുക്കണം. അല്പം വെള്ളത്തില്‍ പഞ്ചസാരയിട്ട് നന്നായി കുറുക്കുക. ഇതിലേക്ക് അല്പം നെയ്യ് തൂവാം. ശേഷം അരിച്ചുവെച്ച മാവ് ചേര്‍ത്ത് കുമിളകള്‍ വരുന്നതുവരെ നന്നായി ഇളക്കുക. ഇതിലേക്ക് ചൂടാക്കിയ നെയ്യ് അല്പാല്പമായി ഒഴിക്കാം. ശേഷം ഈ മാവ് മിശ്രിതം നെയ്യ് പുരട്ടിയ ട്രേയിലേക്ക് മാറ്റി തണുപ്പിച്ച ശേഷം ഇഷ്ടമുള്ള ആകൃതിയില്‍ മുറിച്ചെടുക്കാം.  

(ഗൃഹലക്ഷ്മിയിൽ പ്രസിദ്ധീകരിച്ചത്)


 

Content Highlights: home made mysore pak, deepawali sweet, food, recipes