ചൂടിനെ ഓടിക്കാന്‍ ക്രീമി പൈനാപ്പിള്‍ കോക്കനട്ട് കൂളര്‍

പൈനാപ്പിളും തേങ്ങാപ്പാലും ക്രീമും ചേര്‍ന്നുള്ള ഈ സൂപ്പര്‍ കൂളര്‍ കുടിച്ചാല്‍ ചൂടൊക്കെ പറപറക്കും.
ചേരുവകള്‍
പൈനാപ്പിള്‍ നുറുക്കിയത്- രണ്ട് കപ്പ്
ഐസ് ക്യൂബ്‌സ്- ആറെണ്ണം
തേങ്ങാപ്പാല്‍- മുക്കാല്‍ കപ്പ്
ഹെവി ക്രീം- രണ്ട് സ്പൂണ്‍
പഞ്ചസാര- മൂന്ന് കപ്പ്
പൈനാപ്പിള്‍ കഷണങ്ങള്‍- അലങ്കരിക്കാന്‍ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പൈനാപ്പിള്‍ നുറുക്കിയത് ഐസ് ക്യൂബ്‌സ് ചേര്‍ത്ത് മിക്‌സിയിലടിക്കുക. അതിലേക്ക് പഞ്ചസാരയും തേങ്ങാപ്പാലും ക്രീമും ചേര്‍ത്ത് വീണ്ടും ചെറുതായി അടിക്കണം. ഗ്ലാസിലൊഴിച്ച് പൈനാപ്പിള്‍ കഷണങ്ങള്‍ വെച്ച് അലങ്കരിക്കാം.
കൂടുതല്‍ പാചകക്കുറിപ്പുകള്‍ക്ക് ഗൃഹലക്ഷമി വായിക്കൂ
Content Highlights: creamy pineapple coconut cooler recipe, food
Content Highlights: