ചോക്ലേറ്റ് ചിപ്പ് കുക്കീസ്, സോഫ്റ്റാണ് ടേസ്റ്റിയും

-
-

നല്ല സോഫ്റ്റായ രുചിയേറെയുള്ള ചോക്ലേറ്റ് ചിപ്പ് കുക്കീസ്, ചായക്കൊപ്പം മാത്രമല്ല ഇടനേരങ്ങളില്‍ സ്‌നാക്‌സായും കഴിക്കാം. വീട്ടില്‍ തന്നെ എളുപ്പത്തില്‍ അധികം ചേരുവകളൊന്നുമില്ലാതെ ചോക്ലേറ്റ് കുക്കീസ് തയ്യാറാക്കിയാലോ..

ചേരുവകള്‍

  1. മൈദ- രണ്ടേകാല്‍ കപ്പ്
  2. ബേക്കിങ് സോഡ- ഒരു ടീസ്പൂണ്‍
  3. ഉപ്പ്- അര ടീസ്പൂണ്‍
  4. അണ്‍സാള്‍ട്ടഡ് ബട്ടര്‍- അര കപ്പ് 
  5. തരിതരിയാക്കിയ പഞ്ചസാര- മുക്കാല്‍ കപ്പ്
  6. ബ്രൗണ്‍ ഷുഗര്‍- മുക്കാല്‍ കപ്പ്
  7. മുട്ട- രണ്ട്
  8. ചോക്ലേറ്റ് ചിപ്പ്‌സ്- രണ്ട് കപ്പ്
  9. വാനില എസന്‍സ്- മുക്കാല്‍ ടീ സ്പൂണ്‍

ചേരുവകള്‍

ഒരു ബൗളില്‍ മൈദയും ബേക്കിങ് സോഡയും ഉപ്പും ചേര്‍ത്ത് നന്നായി അടിച്ച് മാറ്റി വയ്ക്കാം. ബട്ടറും പഞ്ചസാരയും ബ്രൗണ്‍ഷുഗറും ചേര്‍ത്തടിച്ച് ക്രീം രൂപത്തിലാക്കാം. സോഫ്റ്റ് ക്രീമാകുന്നതുവരെ ഇങ്ങനെ ചെയ്യണം. ഇതില്‍ മുട്ട ചേര്‍ത്ത് നന്നായി ഇളക്കാം. ഇനി വാനില എസന്‍സ് ചേര്‍ത്ത് വീണ്ടും അടിക്കാം. മിക്‌സറിന്റെ സ്പീഡ് കുറച്ചശേഷം മൈദ മിശ്രിതം ഇതിലേയ്ക്ക് ചേര്‍ക്കാം. മിക്‌സര്‍ നിര്‍ത്താതെ വേണം ഇത് ചെയ്യാന്‍. ബൗള്‍ മിക്‌സറില്‍ നിന്ന് മാറ്റി അതിലേയ്ക്ക ചോക്ലേറ്റ് ചിപ്‌സ് ചേര്‍ക്കാം. ഇനി ഇതിനെ ചെറിയ സ്‌കൂപ്പ് ബോളുകളാക്കി ബേക്കിങ് ഷീറ്റില്‍ നിരത്തി മുപ്പത് മിനിറ്റ് വരെ തണുപ്പിക്കാം. ഈ സമയത്ത് ഓവന്‍ 325 ഡിഗ്രി വരെ പ്രീഹീറ്റ് ചെയ്യണം. ഇനി തണുപ്പിക്കാന്‍ വച്ച കുക്കീസ് ഫ്രിഡ്ജില്‍ നിന്ന് മാറ്റി 10 മിനിറ്റ് റൂംടെമ്പറേച്ചറില്‍ വയ്ക്കാം. ഇനി ഈ ബോളുകളെ ചെറുതായി പരത്തി കുക്കിയുടെ ഷേപ്പില്‍ ആക്കണം. ഇനി 10 മുതല്‍ 12 മിനിറ്റു വരെ ഓവനില്‍ കുക്കികള്‍ ബേക്ക് ചെയ്ത് ഏടുക്കാം.

Content Highlights: Chocolate Chip Cookies Recipe

Content Highlights: