കുട്ടികള്‍ക്ക് ഏറെ ഇഷ്ടമാകും കാരമല്‍ സോസ് ഐസ്‌ക്രീം

#ലില്ലി ബാബു ജോസ്‌
Photo: Pixabay
Photo: Pixabay

വീട്ടില്‍ തന്നെ തയ്യാറാക്കിയ കാരമല്‍ സോസ്‌കൊണ്ട് രുചിയേറിയ ഐസ്‌ക്രീം ഉണ്ടാക്കാം. എല്ലാവര്‍ക്കും ഏറെയിഷ്ടമാകും എന്ന് ഉറപ്പ്.

ചേരുവകള്‍

  1. കണ്ടന്‍സ്ഡ് മില്‍ക്ക്- 400 മില്ലി
  2. വിപ്പിംഗ് ക്രീം- രണ്ട് കപ്പ്
  3. തരി പഞ്ചസാര- ഒരു കപ്പ്
  4. ഉപ്പില്ലാത്ത ബട്ടര്‍- ആറ് ടേബിള്‍ സ്പൂണ്‍
  5. ഹെവി ക്രീം- അരകപ്പ്
  6. ഉപ്പ്- ഒരു നുള്ള്

തയ്യാറാക്കുന്ന വിധം

ഐസ്‌ക്രീം ബേസ് തയ്യാറാക്കാനായി ആദ്യം കണ്ടന്‍സ്ഡ് മില്‍ക്ക് ഫ്രിഡ്ജില്‍ വച്ച് തണുപ്പിക്കണം. വിപ്പിങ് ക്രീം അടിച്ചെടുത്തതില്‍ ഇത് ചേര്‍ക്കാം. രണ്ടും ചേര്‍ന്ന മിശ്രിതം വീണ്ടും അടിച്ചെടുത്ത് മാറ്റി വയ്ക്കാം. കാരമല്‍ സോസ് തയ്യാറാക്കാന്‍ ചുവട് കട്ടിയുള്ള പാനില്‍ പഞ്ചസാര വിതറുക. പഞ്ചസാര ഉരുകിത്തുു്ങുമ്പോള്‍ ഒരു വിപ്പര്‍ ഉപയോഗിച്ച് അടിച്ചെടുക്കുക. പഞ്ചസാര മുഴുവന്‍ ഉരുകി ഗോള്‍ഡന്‍ കളറായാല്‍ ഇതില്‍ ബട്ടര്‍ ചേര്‍ക്കാം. ബട്ടര്‍ ഉരുകിയാല്‍ തീ കുറച്ച ശേഷം ഇതിലേക്ക് ഹെവിക്രീം സാവധാനം ഒഴിച്ചു കൊടുക്കാം. ഇനി വിപ്പര്‍ കൊണ്ട് വിപ്പ് ചെയ്ത് അടുപ്പില്‍ നിന്ന് മാറ്റി തണുപ്പിക്കുക. ഐസ്‌ക്രീംബേസ് ഒരു പാത്രത്തിലെടുത്ത് തണുപ്പിച്ച കാരമല്‍ സോസ് ചേര്‍ത്ത് ബീറ്റ് ചെയ്യുക. ഇനി ഒരു പാത്രത്തിലൊഴിച്ച് ഫ്രീസറില്‍ വച്ച് തണുപ്പിക്കുക. പകുതി തണുത്ത് കഴിയുമ്പോള്‍ പുറത്തെടുത്ത് മിക്‌സിയിലടിച്ച് വീണ്ടും ഫ്രീസറില്‍ വയ്ക്കാം.

Content Highlights: caramel sauce ice cream recipe

Content Highlights: