ഉച്ചഭക്ഷണം ഏതായാലും ഒപ്പം കഴിക്കാന്‍ ചൂടോടെ വിളമ്പാം വഴുതനങ്ങ ഫ്രൈ

വെജും നോണ്‍വെജും ഇഷ്ടപ്പെടുന്നവര്‍ക്ക് ഒരുപോലെ കഴിക്കാവുന്ന വിഭവമാണ് വഴുതനങ്ങ ഫ്രൈ. സ്‌നാക്‌സായോ ചോറിനും ഫ്രൈഡ്‌റൈസിനും ചപ്പാത്തിക്കും ഒപ്പമോ എല്ലാം നല്ലൊരു കോമ്പിനേഷനാണ് ഇത്. എളുപ്പത്തില്‍ തയ്യാറാക്കാവുന്ന വഴുതനങ്ങ ഫ്രൈ പരീക്ഷിച്ചാലോ
ചേരുവകള്‍
- വഴുതനങ്ങ- രണ്ടെണ്ണം
- മുളക്‌പൊടി- ഒരു ടീസ്പൂണ്‍
- വെളിച്ചെണ്ണ- രണ്ട് ടീസ്പൂണ്‍
- മഞ്ഞള്‍പൊടി- അര ടീസ്പൂണ്‍
- അരിപ്പൊടി- ഒരു ടീസ്പൂണ്‍
- ഉപ്പ്- പാകത്തിന്
- വെളുത്തുള്ളി ചതച്ചത്- അര ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
വഴുതനങ്ങ അരയിഞ്ച് കനത്തില്‍ വട്ടത്തില്‍ കഷണങ്ങളാക്കുക. ഉപ്പ് മഞ്ഞള്‍പ്പൊടി, മുളകുപൊടി വെളുത്തുള്ളി എന്നിവ നന്നായി മിക്‌സ് ചെയ്യുക. ഈ മിശ്രിതം വഴുതനങ്ങയില്‍ പുരട്ടണം. ഇനി പാനില്‍ വെളിച്ചെണ്ണ ചൂടാകുമ്പോള്‍ വഴുതനങ്ങ അരിപ്പൊടിയില്‍ മുക്കി വറുത്തെടുക്കാം. ചൂടോടെ വിളമ്പാം.
Content Highlights: Brinjal fry easy recipe
Content Highlights: