ഉണര്‍വിനും ഊര്‍ജത്തിനും ഒരു ഇളനീര്‍ കുടിച്ചാലോ ?

-
-

പ്രകൃതിദത്തമായ ശീതളപാനീയമാണ് ഇളനീര്‍. മികച്ച ഒരു എനര്‍ജി ഡ്രിങ്കാണിത്. ശുദ്ധമായ പാനീയം. ശരീരത്തിന് തണുപ്പ് നല്‍കാനും ഉണര്‍വ് പകരാനും ഇളനീരിനാകും. മാത്രമല്ല, ദഹനവ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്ന ഗുണവുമുണ്ട്. 

  • ഇളനീരില്‍ നിറയെ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിനുകള്‍, ധാതുലവണങ്ങള്‍, അമിനോ ആസിഡുകള്‍, പഞ്ചസാര എന്നിവയെല്ലാമുണ്ട്.
  • 100 മില്ലിലിറ്റര്‍ ഇളനീരില്‍ ഏതാണ്ട് അഞ്ചുശതമാനം പഞ്ചസാരയുണ്ട്. ഗ്ലൂക്കോസും ഫ്രക്ടോസും ഏതാണ്ട് തുല്യ അളവിലുണ്ട്.
  • ഇളനീരിലടങ്ങിയ ധാതുലവണങ്ങളുടെ അനുപാതം ഏറെക്കുറെ മനുഷ്യരക്തത്തിലേതിന് സമാനമാണ്.
  • നിര്‍ജലീകരണം പരിഹരിക്കാന്‍ ഏറ്റവും അനുയോജ്യമാണ് ഇളനീര്‍.
  • കായികാധ്വാനമുള്ള ജോലികള്‍, വര്‍ക്ക്ഔട്ടുകള്‍ എന്നിവയ്ക്ക് ശേഷം കുടിക്കാന്‍ ഏറ്റവും ഉത്തമമായ പാനീയമാണിത്. 
  • ഇളനീരില്‍ കൊളസ്‌ട്രോള്‍ ഒട്ടുമില്ല. തീര്‍ത്തും ഫാറ്റ് ഫ്രീയാണ് ഇളനീര്.

ശ്രദ്ധിക്കേണ്ടത്:

പൊട്ടാസ്യത്തിന്റെ അളവ് കൂടുതലുള്ളതിനാല്‍ വൃക്കസംബന്ധമായ അസുഖമുള്ളവര്‍ ഇളനീരിന്റെ ഉപയോഗം നിയന്ത്രിക്കണം. പഞ്ചസാര അടങ്ങിയതിനാല്‍ പ്രമേഹരോഗികളും ഇളനീര്‍ കുടിക്കുന്നത് കരുതലോടെ വേണം. 

Content Highlights: benefits of tender coconut

Content Highlights: