വെറൈറ്റിയാണ് ഗ്രിൽഡ് ബെൽ പെപ്പർ സാലഡ്

ഊണിന് പകരം സാലഡായാലോ? വ്യത്യസ്തമായ ഗ്രിൽഡ് ബെൽ പെപ്പർ സാലഡ് തയ്യാറാക്കാം
ചേരുവകൾ
- ഗ്രീൻ ബെൽ പെപ്പർ- രണ്ടെണ്ണം
- റെഡ് ബെൽപെപ്പർ- രണ്ടെണ്ണം
- യെല്ലോ ബെൽപെപ്പർ- രണ്ടെണ്ണം
- പാഴ്സ്ലി- ആവശ്യത്തിന്
- ഉപ്പ്- പാകത്തിന്
- കുരുമുളക്പൊടി- ആവശ്യത്തിന്
- വിനാഗ്രെറ്റ്- 20 മില്ലി ലിറ്റർ
തയ്യാറാക്കുന്ന വിധം
പെപ്പറുകൾ മുറിച്ചെടുത്ത് കഷണങ്ങളാക്കി ഓവനിൽ റോസ്റ്റ് ചെയ്യുക. ഇനി ഒരു ബൗളിലാക്കി പാകത്തിന് ഉപ്പും കുരുമുളക് പൊടിയും തൂവുക. തണുത്ത ശേഷം വിനാഗ്രെറ്റ് തൂകി പാഴ്സ്ലി ഇലകൊണ്ട് അലങ്കരിക്കാം.
കൂടുതൽ പാചകക്കുറിപ്പുകളറിയാൻ ഗൃഹലക്ഷ്മി വാങ്ങാം
Content Highlights:bell pepper salad recipe
Content Highlights: