വായില്‍ കപ്പലോടും; കുരുമുളകിട്ട് ബീഫ് വരട്ടിയത് ഉണ്ടാക്കാം

കുരുമുളുകിട്ട് ബീഫ് വരട്ടിയത്|photo: ശ്രീജിത്ത് പി രാജ്‌
കുരുമുളുകിട്ട് ബീഫ് വരട്ടിയത്|photo: ശ്രീജിത്ത് പി രാജ്‌

ക്ഷണപ്രേമികളുടെ പ്രിയപ്പെട്ട ഭക്ഷണമാണ് ബീഫ് വിഭവങ്ങള്‍. ഇത് ഇഷ്ടമില്ലാത്തവര്‍ വളരെ കുറവായിരിക്കും. വരട്ടിയെടുത്ത ബീഫിന് ആരാധകര്‍ ഒരുപാടാണ്. കുരുമുളകിട്ട് ബീഫ് വരട്ടിയെടുക്കുന്നത് എങ്ങനെയെന്ന് നോക്കാം

ചേരുവകള്‍

  • ബീഫ് - 1 കിലോ
  • ചെറിയ ഉള്ളി ചതച്ചത-്  1 കപ്പ്  
  • ഇഞ്ചി,വെളുത്തുള്ളി ചതച്ചത്-  6 സ്പൂണ്‍
  • പച്ചമുളക് - 3 എണ്ണം
  • വെളിച്ചെണ്ണ-  5 ടേബിള്‍ സ്പൂണ്‍
  • മുളകുപൊടി -  3 ടേബിള്‍ സ്പൂണ്‍
  • മല്ലിപൊടി - 4 ടേബിള്‍ സ്പൂണ്‍
  • മഞ്ഞള്‍പൊടി -   1/2 ടീസ്പൂണ്‍
  • ഗരം മസാല-    1 ടീസ്പൂണ്‍
  • കുരുമുളക്- പൊടി  1/2 ടീസ്പൂണ്‍
  • കടുക് -1 ടീസ്പൂണ്‍
  • വറ്റല്‍ മുളക്-  6 എണ്ണം
  • കറിവേപ്പില-  2 തണ്ട്
  • ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ബീഫ്, ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില, മഞ്ഞള്‍പൊടി, മുളക് പൊടി, മല്ലിപൊടി, ഗരം മസാല പൊടി, കുരുമുളക് പൊടി, ഉപ്പ് എന്നിവ നന്നായി തിരുമ്മി യോജിപ്പിക്കണം. ഇത് കുക്കറിലിട്ട് വെള്ളമൊഴിച്ച് വേവിക്കുക. 3 വിസില്‍ വരുമ്പോള്‍ തീ ഓഫ് ചെയ്യാം.

ചെറുതീയില്‍ പാന്‍ ചൂടാക്കുക. ചൂടായ പാനില്‍ വെളിച്ചണ്ണ ഒഴിച്ച് അതിലേക്ക് കടുക്, വറ്റല്‍മുളക്, കറിവേപ്പില, എന്നിവ വറവ് ഇടണം. ഇതിലേക്ക് വേവിച്ച് വച്ചിരിക്കുന്ന ബീഫ്  ചേര്‍ത്ത് നന്നായി ഇളകി യോജിപ്പിക്കുക. ഇത് ഡ്രൈ ആയി വരുമ്പോള്‍ അല്പം എണ്ണ തൂവി മല്ലിയില വിതറി തീ ഓഫ് ചെയ്യാം. 

Content Highlights: Beef varattiyath recipe