അങ്ങനെ വാഴയില വലിയ സംഭവമായി; ഈ 'മേക്കോവറി'ന് കാഴ്ചക്കാർ ലക്ഷങ്ങൾ| Video

വാഴയില പ്ലൈറ്റുകളുണ്ടാക്കുന്ന വീഡിയോയിൽ നിന്ന്|  ഫോട്ടോ: instagram/ @foodiee_sahab
വാഴയില പ്ലൈറ്റുകളുണ്ടാക്കുന്ന വീഡിയോയിൽ നിന്ന്| ഫോട്ടോ: instagram/ @foodiee_sahab

ന്ത്യയിലെ വിവിധപ്രദേശങ്ങളിലെ കാഴ്ചകൾ പരിചയപ്പെടുത്തുന്ന വീഡിയോകൾക്ക് സാമൂഹിക മാധ്യമങ്ങളിൽ ആരാധകർ ഏറെയാണ്. ഭാഷയിലും വേഷത്തിലും ഭക്ഷണത്തിലും ഇത്രയും വെെവിധ്യമുള്ള മറ്റൊരു രാജ്യമുണ്ടാകില്ല. 

വാഴയിലയിൽ സദ്യ കഴിക്കുന്നത് തെന്നിന്ത്യൻ സംസ്ഥാനങ്ങളിൽ അത്ര പുതുമയുള്ള കാര്യമല്ല. എന്നാൽ വടക്കേ ഇന്ത്യയിൽ അതൊരു കൗതുകമാണ്. ഇപ്പോഴിതാ ഡൽഹി സ്വദേശിയായ വ്‌ളോഗർ പങ്കുവെച്ച ഒരു ഇൻസ്റ്റഗ്രാം റീൽ വലിയ ശ്രദ്ധനേടുകയാണ് . 

'ബനാന ലീഫ് പ്ലൈറ്റ്' ആണ് 27.8 ലക്ഷം കാഴ്ചക്കാരെ നേടിയ താരം. ഏതാണ്ട് ദീർഘവൃത്താകൃതിയിലുള്ള വാഴയിലയെ വൃത്താകൃതിയിലേക്ക് മാറ്റുന്നത് രസകരമായി കണ്ടിരിക്കാം. 

ഒരേ ആകൃതിയിൽ കഷണങ്ങളാക്കി മുറിച്ച വാഴയിലെ സ്റ്റീൽ പ്ലേറ്റ് കമഴ്ത്തിവെച്ചാണ് വട്ടത്തിൽ മുറിച്ചെടുക്കുന്നത്. ചെന്നൈയിലാണ് വാഴയില രൂപമാറ്റം നടക്കുന്ന വീഡിയോയുടെ ഉത്ഭവം. പ്ലേറ്റ് വട്ടത്തിലിരിക്കണമെന്ന് നിങ്ങളോട് ആരു പറഞ്ഞു എന്ന് മുതൽ ഇത് പുന:രുപയോഗിക്കാൻ കഴിയുമോ എന്നുവരെ കമന്റുകളുണ്ട്.

Content Highlights: video showing making of banana leaf plates