ശരീരത്തിലുണ്ടാകുന്ന വീക്കം കുറയ്ക്കാന്‍ ഡയറ്റിലും ശ്രദ്ധിക്കാം; കഴിക്കാം ഈ പച്ചക്കറികള്‍

representative image|photo|canva
representative image|photo|canva

മ്മുടെ ആരോഗ്യം ഉറപ്പാക്കുന്നതില്‍ ഭക്ഷണത്തിന് പ്രാധാന്യം വളരെ വലുതാണ്. ശരീരത്തെ അണുബാധയില്‍ നിന്നും മുറിവുകളില്‍ നിന്നും സംരക്ഷിക്കാന്‍ പ്രതിരോധസംവിധാനത്തിന്റെ സ്വഭാവികമായുള്ള രീതിയാണ് വീക്കം. എന്നാല്‍ വിട്ടുമാറാത്ത വീക്കം നിസാരമായി കാണാതെ വൈദ്യസഹായം തേടണം. ചില ഭക്ഷണങ്ങള്‍ ശരീരത്തിലെ വീക്കം കൂട്ടും. എന്നാല്‍ ശരീരത്തിലെ വീക്കം കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളെ അറിഞ്ഞിരിക്കാം.

കാരറ്റ് കഴിക്കുന്നത് ശരീരത്തില്‍ വീക്കം കുറയ്ക്കാന്‍ നല്ലതാണ്. ഇത് രോഗപ്രതിശേഷി കൂട്ടാന്‍ ശരീരത്തെ പ്രാപ്തമാക്കുന്നു. ക്യാരറ്റില്‍ അടങ്ങിയിരിക്കുന്ന  ബീറ്റാ കരോട്ടിനാണ് ഇതിന് സഹായിക്കുന്നത്. കാപ്‌സിക്കം കഴിക്കുന്നതും ഗുണം ചെയ്യും. ഇതില്‍വിറ്റാമിനുകള്‍ എ, സി, ആന്റിഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇതിലെ ആന്റി- ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ വീക്കം കുറയ്ക്കാന്‍ സഹായിക്കും.

ഉള്ളി കഴിക്കുന്നതും രോഗപ്രതിരോധസംവിധാനത്തെ മെച്ചപ്പെടുത്തും. ഇതില്‍ അടങ്ങിയിരിക്കുന്ന ക്വെര്‍സെറ്റിന്‍ എന്ന സംയുക്തത്തിന് ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളുണ്ട്. അതിനൊപ്പം വിറ്റാമിന്‍ സിയുടെ നല്ലൊരു സ്രോതസ് കൂടിയാണ് ഉള്ളി. ഇത് വീക്കം കുറയ്ക്കാനും രോഗപ്രതിരോധശേഷി കൂട്ടാനും സഹായിക്കും

ഡയറ്റില്‍ ബീറ്റ്‌റൂട്ട് ഉള്‍പ്പെടുത്താനും ശ്രദ്ധിക്കാം.ബീറ്റ്‌റൂട്ടില്‍ ബീറ്റലൈന്‍സ് എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ വീക്കം കുറയ്ക്കാന്‍ ഗുണം ചെയ്യും. തക്കാളിയില്‍ ശക്തമായ ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളുള്ള ഒരു ആന്റിഓക്സിഡന്റായ ലൈക്കോപീന്‍ അടങ്ങിയിട്ടുണ്ട്. ഉയര്‍ന്ന അളവിലുള്ള ലൈക്കോപീന്‍ വീക്കം കുറയ്ക്കും. വിട്ടുമാറാത്ത ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യും.

Content Highlights: Vegetables That May Help Lower Inflammation In Your Body