വെളുത്തുള്ളിയുടെ തൊലി കളയുകയാണോ?; ഗുണസമ്പന്നമാണ്, ഭക്ഷണത്തിലുള്‍പ്പെടുത്താം

പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com

വെളുത്തുള്ളി നമ്മുടെ ഭക്ഷണത്തില്‍ പതിവായി ഉപയോഗിക്കുന്ന ഒന്നാണ്. രുചിയ്ക്ക് പുറമേ നിരവധി ആരോഗ്യഗുണങ്ങളും ഇതിനുണ്ട്. അല്ലിസിന്‍ പോലുള്ള സംയുക്തങ്ങളുടെ നല്ലൊരു സ്രോതസുകൂടിയാണിത്. ഇത് ശരീരത്തില്‍ ഗ്ലൂക്കോസ് നിയന്ത്രിക്കാന്‍ സഹായിക്കും. വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയുടേയും മികച്ച സ്രോതസാണിത്.

എന്നാല്‍ വെളുത്തുള്ളി വൃത്തിയാക്കുമ്പോള്‍ നമ്മള്‍ അതിന്റെ തൊലി കളയുകയാണ് പതിവ്. എന്നാല്‍ വെളുത്തുള്ളിയുടെ തൊലികള്‍ക്കും നിരവധി ആരോഗ്യഗുണങ്ങളുണ്ട്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും രോഗപ്രതിരോധശേഷി കൂട്ടാനും ഇത് ഗുണം ചെയ്യും. 

വെളുത്തുള്ളിയുടെ തൊലി ഉണക്കി പൊടിച്ച് ഭക്ഷണത്തില്‍ ചേര്‍ത്ത് കഴിക്കുന്നത് പ്രതിരോധശേഷി കൂട്ടി രോഗങ്ങളെ അകറ്റി നിര്‍ത്തുന്നതിന് സഹായിക്കുന്നു. ഈ തൊലികള്‍ പ്രോട്ടീനുകളുടെ കലവറയാണ്. കൊളാജന്‍ കൂട്ടാനും ഇത് ഗുണം ചെയ്യും.കൊളാജന്‍ ചര്‍മത്തിന്റെ ഇലാസ്തികത നിലനിര്‍ത്താന്‍ സഹായിക്കുന്നു.

വിറ്റാമിനുകളായ എ, സി, ഇ, ആന്റിഓക്‌സിഡന്റുകള്‍, ഫ്ളവനോയിഡുകള്‍ കൂടാതെ ക്വെര്‍സെറ്റിനും ഇതില്‍ അടങ്ങിയിട്ടുണ്ട്. വെളുത്തുള്ളി തൊലികളില്‍ ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയതിനാല്‍ അവ ഹൃദയത്തിന്റെ ആരോഗ്യം സംരംക്ഷിക്കുന്നു. കൂടാതെ ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ അളവ് നിയന്ത്രിക്കാനും ഗുണം ചെയ്യും. 

വെളുത്തുള്ളി തൊലി ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തടയാന്‍ സഹായിക്കുന്നു. രക്തസമ്മര്‍ത്തെ നിയന്ത്രിക്കുന്നതിനുള്ള പ്രധാന സംയുക്തങ്ങളിലൊന്നാണ് അല്ലിസിന്‍. വെളുത്തുള്ളി തൊലികള്‍ ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമായതിനാല്‍ അവ ദോഷകരമായ വിഷവസ്തുക്കളെ ശരീരത്തില്‍ നിന്നും പുറന്തള്ളാന്‍ ഗുണകരമാണ്.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)

Content Highlights: useful tips behind garlic peels