ട്രെയിനുകളിലെ കാലി ഭക്ഷണപായ്ക്കറ്റുകള്‍ റെയില്‍വേ ശേഖരിച്ച് സംസ്‌കരിക്കണം -ഹൈക്കോടതി

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

കൊച്ചി: വന്ദേഭാരത് അടക്കമുള്ള ട്രെയിനുകളില്‍ വിതരണംചെയ്യുന്ന ഭക്ഷണത്തിന്റെ കാലി പായ്ക്കറ്റുകള്‍ ശേഖരിച്ച് സംസ്‌കരിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി. ഭക്ഷണവിതരണത്തില്‍നിന്ന് വന്‍തുക ലാഭമുണ്ടാക്കുന്ന റെയില്‍വേയും ഐആര്‍സിടിസിയും ഇതിന്റെ ഉത്തരവാദിത്വമെടുക്കണമെന്നും കോടതി പറഞ്ഞു. 

ബ്രഹ്‌മപുരം വിഷയത്തില്‍ സ്വമേധയാ എടുത്ത ഹര്‍ജി പരിഗണിക്കവേയാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ്, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ബെഞ്ചിന്റെ വാക്കാലുള്ള നിര്‍ദേശം.

Content Highlights: Kerala High Court directs railways & IRCTC to ensure proper disposal of food waste from train