തണുപ്പുകാലത്ത് ആസ്ത്മ രോഗികള്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കണം

പ്രതീകാത്മക ചിത്രം | Photo: canva.com/
പ്രതീകാത്മക ചിത്രം | Photo: canva.com/

തണുപ്പുകാലമായാല്‍  ആസ്ത്മയുള്ളവര്‍ക്ക് ബുദ്ധിമുട്ട്  കൂടുന്ന സമയമാണ്. ശ്വാസനാളികള്‍ക്കുണ്ടാക്കുന്ന അലര്‍ജിയാണ് ഇതിന്റെ കാരണം. കാലാവസ്ഥ, ജീവിതശൈലി, ഭക്ഷണങ്ങള്‍ തുടങ്ങിയ നിരവധി ഘടകങ്ങള്‍ ഇതിനെ സ്വാധീനിക്കാറുണ്ട്. അതുകൊണ്ടുതന്നെ തണുപ്പ്കാലത്ത്‌ ആസ്ത്മ രോഗികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് അറിഞ്ഞിരിക്കാം.

ഇഞ്ചിയ്ക്ക് നിരവധി ആരോഗ്യഗുണങ്ങളാണുള്ളത്. ആന്റിഓക്‌സിഡന്റുകള്‍ ധാരാളമായ ഇഞ്ചിയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ആസ്ത്മ രോഗികള്‍ ഇഞ്ചി  കഴിക്കുന്നത് വളരെ നല്ലതാണ്. വെളുത്തുള്ളി കഴിക്കുന്നതും വളരെ നല്ലതാണ്. ആന്റിഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ വെളുത്തുള്ളി കഴിക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ആസ്ത്മ രോഗികള്‍ക്കും ഇവ വളരെയേറെ ഗുണം ചെയ്യും.

മഞ്ഞളും വളരെയേറെ ഗുണം ചെയ്യുന്ന ഒന്നാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന കുര്‍ക്കുമിന്‍ ആന്റി ഓക്‌സിഡന്റ് ഗുണങ്ങള്‍ അണുബാധകളെ ചെറുക്കാന്‍ ശരീരത്തെ സഹായിക്കും. 

ഫാറ്റി ഫിഷ് കഴിക്കുന്നതും വളരെയേറെ ഗുണം ചെയ്യും. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഫാറ്റി ഫിഷ് ആസ്ത്മ രോഗികള്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്. അതുപോലെ മത്തിയും പതിവാക്കാം.

ഇലക്കറികളും നിര്‍ബന്ധമായും  ഡയറ്റില്‍ ഉള്‍പ്പെടുത്തണം. വിറ്റാമിനും ഫൈബറും പ്രോട്ടീനും ധാരാളം അടങ്ങിയതാണ് ചീര തുടങ്ങിയവ ഇലക്കറികള്‍. അതിനാല്‍ ആസ്ത്മ രോഗികള്‍ ചീര കഴിക്കുന്നത് ഏറെ നല്ലതാണ്. ആപ്പിള്‍, ഓറഞ്ച്, മാതളം പോലെയുള്ള വിറ്റാമിന്‍ സിയും മറ്റ് ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ പഴങ്ങളും ഡയറ്റില്‍ ധാരാളം ഉള്‍പ്പെടുത്തണം.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)

Content Highlights: Prevent Asthma,garlic,ginger,fatty fish,turmeric,food