'ഈ നൂഡില്‍സില്‍ സ്വര്‍ണം ചേര്‍ക്കുന്നുണ്ടോ?'; വില കേട്ട് അമ്പരന്ന് ആളുകള്‍

വൈറല്‍ വീഡിയോയില്‍ നിന്നുള്ള ചിത്രം | Photo: instagram/ therealharryuppal
വൈറല്‍ വീഡിയോയില്‍ നിന്നുള്ള ചിത്രം | Photo: instagram/ therealharryuppal

ഏറ്റവും വില കുറവുള്ളതും എളുപ്പത്തില്‍ ഉണ്ടാക്കാന്‍ കഴിയുന്നതുമായ ഒരു വിഭവമാണ് നൂഡില്‍സ്. മിക്കവരും നൂഡില്‍സിന്റെ ആരാധകരുമാണ്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഒരു നൂഡില്‍സിന്റെ വീഡിയോ വൈറലാകുകയാണ്. അതിന്റെ വില തന്നെയാണ് അതിന് കാരണം.

ഡല്‍ഹിയിലെ പശ്ചിം വിഹാറില്‍ നിന്നുള്ള ഒരു തെരുവ് കച്ചവടക്കാരനാണ് ഈ നൂഡില്‍സ് ഉണ്ടാക്കുന്നത്. അതിന്റെ വില 400 രൂപയാണ്!. ബണ്ടി മീറ്റ് വാല എന്ന കൊച്ചുകടയില്‍ നിന്നുള്ള ഈ വീഡിയോ കണ്ട് ആളുകള്‍ ചേര്‍ക്കുന്നത് ഈ നൂഡില്‍സില്‍ സ്വര്‍ണം ചേര്‍ക്കുന്നുണ്ടോ എന്നാണ്. 

നൂഡില്‍സില്‍ മട്ടന്‍ ചേര്‍ത്ത് ഉണ്ടാക്കുന്നതു കൊണ്ടാണ് അതിന് ഇത്രയും വില വരുന്നത്. 'ബക്‌റെ കെ നക്‌റെ' എന്നാണ് ഈ സ്‌പെഷ്യല്‍ വിഭവത്തിന്റെ പേര്. രുചി വര്‍ധിക്കാന്‍ പ്രത്യേക മസാലയും മട്ടന്‍ വെന്ത ഗ്രേവിയും ഇതില്‍ ചേര്‍ക്കുന്നു. ഒപ്പം ഇതിലേക്ക് ഒരു മട്ടണ്‍ കഷ്ടം കൂടി ഇട്ടാണ് പാത്രത്തിലേക്ക് വിളമ്പുന്നത്. എരിവ് കഴിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ചുവന്ന നിറത്തിലുള്ള ഈ നൂഡില്‍സ് ഇഷ്ടപ്പെടും. 

ഹാരി ഉപ്പല്‍ എന്ന വ്‌ളോഗറാണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ജൂണ്‍ പത്തിന് പോസ്റ്റ് ചെയ്ത ഈ വീഡിയോ ഇതുവരെ കണ്ടത് 84 ലക്ഷം പേരാണ്. രണ്ടേ കാല്‍ ലക്ഷം പേര്‍ ലൈക്കും ചെയ്തു. ഇതിന് താഴെ നിരവധി കമന്റുകളും പ്രത്യക്ഷപ്പെട്ടു. 'ഒരു മാസത്തിനുള്ള മാഗി ഈ തുക കൊണ്ട് വാങ്ങാമല്ലോ' എന്നായിരുന്നു ഒരാളുടെ കമന്റ്.
 

Content Highlights: street vendor sells plate of maggi for rs 400