ടെയ്ലർ സ്വിഫ്റ്റിൻ്റെ പ്രിയ ഭക്ഷണം; കഴിച്ചു നോക്കിയിട്ടുണ്ടോ സവർഡോ ബ്രെഡ്?

#Feature desk
സവർഡോ ബ്രെഡ്, ടെയ്ലർ സ്വിഫ്റ്റ്| ഫോട്ടോ: canva.com, AFP
സവർഡോ ബ്രെഡ്, ടെയ്ലർ സ്വിഫ്റ്റ്| ഫോട്ടോ: canva.com, AFP

ഏറ്റവും എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഭക്ഷണങ്ങളുടെ പട്ടികയിൽ മുൻപന്തിയിലാണ് ബ്രെഡ്. എന്നാൽ സാധാരണ ബ്രെഡിനോട് സാമ്യം തോന്നിയേക്കാവുന്ന സവർഡോ ബ്രെഡാണ് പോപ് ഗായികയും ഗാനരചയിതാവുമായ ടെയ്‌ലർ സ്വിഫ്റ്റിന്റെ പ്രിയപ്പെട്ട ഭക്ഷണങ്ങളുടെ പട്ടികയിൽ ഒന്നാമത്. ആരോഗ്യഗുണങ്ങളും ഇവയ്ക്ക ്ഏറെയാണ്. 

തന്റെ പ്രതിശ്രുത വരനായ ട്രാവിസ് കെൽസിയുടെ പോഡ്‌കാസ്റ്റായ ന്യൂ ഹൈറ്റ്സിൽ വെച്ചാണ് സവർഡോയിലുള്ള തന്റെ പുതിയ കമ്പം ടെയ്ലർ പറഞ്ഞത്. താൻ സംസാരിക്കുമ്പോൾ അതിൽ ഏകദേശം 60% ഈ ബ്രെഡിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും ടെയ്ലർ തമാശരൂപേണ പറയുന്നുണ്ട്. ‘ദ ലൈഫ് ഓഫ് എ ഷോ ഗേൾ’ എന്ന ആൽബത്തിലെ ‘ദ ഫെയ്റ്റ് ഓഫ് ഒഫേലിയ’ എന്ന ഗാനത്തിൽ പോലും സവർഡോ ബ്രെഡിന് ടെയ്ലർ ഇടംനൽകിയിരുന്നു. 

ആരോഗ്യപരമായ ഗുണങ്ങൾ

രക്തസമ്മർദ്ദം, കൊളസ്‌ട്രോൾ, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവ നിയന്ത്രിക്കാൻ സവർഡോ ബ്രെഡ് സഹായിക്കുമെന്ന് നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ പ്രസിദ്ധീകരിച്ച പഠനം സൂചിപ്പിക്കുന്നു. 

  • പുളിപ്പിക്കൽ പ്രക്രിയ: യീസ്റ്റും സ്വാഭാവിക ബാക്ടീരിയകളും ഉത്പാദിപ്പിക്കുന്ന പുളിപ്പിക്കൽ പ്രക്രിയയിലൂടെയാണ് ഈ ബ്രെഡ് തയ്യാറാക്കുന്നത്. 
  • പ്രീബയോട്ടിക് ഗുണങ്ങൾ: കുടലിലെ നല്ല ബാക്ടീരിയകളെ പോഷിപ്പിക്കുന്ന ഒരു പ്രീബയോട്ടിക്കായും സവർഡോ പ്രവർത്തിക്കുന്നു. ആരോഗ്യകരമായ ഗട്ട് മൈക്രോബയോം വീക്കം കുറയ്ക്കുന്നതിനും മെറ്റബോളിക് ആരോഗ്യത്തെ പിന്തുണയ്ക്കുന്നതിനും ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.
  • ദഹനവും ധാതുക്കളും: സവർഡോ എളുപ്പത്തിൽ ദഹിക്കുന്നവയാണ്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ഇരുമ്പ്, സിങ്ക്, മഗ്നീഷ്യം തുടങ്ങിയ അവശ്യ ധാതുക്കൾ ശരീരം എളുപ്പത്തിൽ ആഗിരണം ചെയ്യാൻ പുളിപ്പിക്കൽ പ്രക്രിയ സഹായിക്കുന്നു.
  • ഫൈബർ: ഓരോ സ്ലൈസ് സോർഡോയിലും ഏകദേശം ഒന്നോ രണ്ടോ ഗ്രാം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് മുഴുവൻ ധാന്യങ്ങൾ (whole grains) ഉപയോഗിച്ചാണ് തയ്യാറാക്കുന്നതെങ്കിൽ ലയിക്കുന്ന ഫൈബറാൽ (soluble fibre) സമ്പന്നമായിരിക്കും.  കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും ആരോഗ്യകരമായ ദഹനത്തിനും ഇവ സഹായിക്കുന്നു. പല ഫ്ലേവറുകളിലും പരീക്ഷിക്കാവുന്നതാണ്. 

Content Highlights: Discover the health benefits and easy preparation of sourdough bread, a favorite of Taylor Swift.