അച്ഛന്റെ ചെരുപ്പുപോലൊരു കെയ്ക്ക്; പ്രാങ്കുമായി യുവതി, രസകരമായ കമന്റിട്ട് അഡിഡാസും

ചെരുപ്പിന്റെ അതേ ആകൃതിയില്‍ കെയ്ക്ക് തയ്യാറാക്കി അച്ഛന് പ്രാങ്ക് നല്‍കി യുവതി. കെയ്ക്ക്‌സ് ബൈ മേറിയന്‍ എന്ന പേരിലുള്ള ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലിലൂടെ വീഡിയോ ക്രിയേറ്ററായ മേറിയന്‍ സര്‍ക്കീസ്യന്‍ എന്ന യുവതിയാണ് പ്രാങ്കിന്റെ വീഡിയോ പങ്കുവെച്ചത്. ഇത് സോഷ്യല്‍മീഡിയയില്‍ വൈറലാവുകയും ചെയ്തു.
റിയലിസ്റ്റിക് കെയ്ക്ക് നിര്‍മാതാവായ യുവതി തന്റെ പിതാവ് ഉപയോഗിക്കുന്ന ചെരുപ്പിന്റെ അതേ രൂപത്തിലുള്ള സ്ലിപ്പര്‍ കെയ്ക്ക് തയ്യാറാക്കിയാണ് പിതാവിനെ പ്രാങ്ക് ചെയ്തത്.
ചെക്ലേറ്റും ബ്രഡ്ഡും ഉപയോഗിച്ചാണ് യുവതി ചെരുപ്പ് നിര്‍മിച്ചത്. ചെരുപ്പില്‍ അഡിഡാസ് എന്നും മാര്‍ക്കും ചെയ്തിരുന്നു. യഥാര്‍ഥത്തില്‍ ചെരുപ്പ് തന്നെയാണെന്ന് തോന്നുംവിധമായിരുന്നു കെയ്ക്കുണ്ടായിരുന്നത്. സ്ലിപ്പര്‍ കെയ്ക്ക് തയ്യാറാക്കി കഴിഞ്ഞ് അല്‍പനേരത്തിനകം യുവതിയുടെ അച്ഛന്‍ അവിടെയെത്തി ചെരിപ്പാണെന്ന് കരുതി സ്ലിപ്പര്‍ കെയ്ക്ക് ധരിക്കുന്നു.
എന്നാല്‍ കാലെടുത്തുവെച്ചതും തകര്‍ന്നുപോയ ചെരിപ്പ് കണ്ട് അമ്പരന്ന അയാള്‍ പിന്നീട് അതുകണ്ട് ചിരിക്കുകയാണ് ചെയ്തത്.
നിരവധിപേരാണ് വീഡിയോയ്ക്ക് കമന്റുകളുമായെത്തിയത്. അഡിഡാസും വീഡിയോയ്ക്ക് കമന്റ് നല്‍കിയിട്ടുണ്ട്. ഞങ്ങളേയും വിഡ്ഢികളാക്കിയേനെ എന്നാണ് അഡിഡാസ് കുറിച്ചത്.
Content Highlights: realistic slipper cake and pranks