എളുപ്പത്തില്‍ വയര്‍ നിറയ്ക്കുന്ന സുഖകരമായ ഭക്ഷണം ; മാധവനിഷ്ടം ഈ ഭക്ഷണം

ഇഷ്ടഭക്ഷണത്തെക്കുറിച്ച് ചോദിച്ചാല്‍ ആളുകള്‍ക്ക് വ്യത്യസ്തമായി താത്പര്യങ്ങളാണ് പറയാനുണ്ടാകുക. അത്തരത്തില്‍ തന്റെ പ്രിയപ്പെട്ട ഭക്ഷണത്തെപ്പറ്റി വെളിപ്പെടുത്തിയിരിക്കുകയാണ് മലയാളികള്‍ക്ക് പ്രിയങ്കരനായ നടന്‍ മാധവന്‍. തമിഴിലും ബോളിവുഡിലും പോലെ തന്നെ മലയാളത്തിലും മാധവന് നല്ലൊരു ആരാധകനിരയുണ്ട്.
മാധവന്റെ ഇഷ്ടഭക്ഷണത്തെക്കുറിച്ചാണ് ഇനി പറയാനുള്ളത്. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പ്രാതല്‍ പഴങ്കഞ്ഞിയാണ്. പഴങ്കഞ്ഞി നമ്മളില്‍ പലരുടേയും പ്രിയപ്പെട്ട ഭക്ഷണമായിരിക്കും. താന്‍ സ്ഥിരമായി കഴിക്കുന്ന ഭക്ഷണമാണിതെന്നാണ് അടുത്തിടെ സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്.
മലയാളികളുടേയും പ്രിയപ്പെട്ട രുചിയാണിത്. മാധവന്‍ തന്റെ ഇഷ്ടഭക്ഷണം ഉണ്ടാക്കുന്നതിനെക്കുറിച്ചും അഭിമുഖത്തില്‍ പറയുന്നുണ്ട്. അതിന്റെ രുചിയെക്കുറിച്ചും അദ്ദേഹം ആവേശത്തോടെയാണ് പറയുന്നത്. സ്ഥിരമായി കഴിക്കുന്ന പ്രഭാതഭക്ഷണമെന്താണ് എന്ന് അവതാരകയുടെ മറുപടിയായാണ് കഞ്ഞിയാണ് ഞാനെന്നും കഴിക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്.
വെള്ളത്തില്‍ ഒരു രാത്രിയിട്ടു വെച്ച ചോറിലേയ്ക്ക് തൈരും ഉള്ളിയും പച്ചമുളകും ഉപ്പും ചേര്‍ത്താണ് ഇത് തയ്യാറാക്കുന്നത്. പഴങ്കഞ്ഞി ശരീരത്തിന് തണുപ്പ് പകരുന്ന ഒരു ഭക്ഷണമാണ്. എളുപ്പത്തില്‍ വയറു നിറയുന്ന സുഖകരമായ ഭക്ഷണമെന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിക്കുന്നത്. പണ്ടൊരു പത്രാസില്ലാത്ത ഭക്ഷണമായി കരുതിയെങ്കിലും ഇന്ന് വലിയ സ്വീകാര്യതയുള്ള ഭക്ഷണമാണിത്. പഴങ്കഞ്ഞിയ്ക്ക് മാത്രമായ കടകളും നിരവധിയുണ്ട്.
Content Highlights: r madhavans favourite breakfast is a kanji