പ്രമേഹരോഗികള്‍ വാള്‍നട്ട്‌സും ബദാമും കഴിക്കണം ; ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

representative image|photo:canva
representative image|photo:canva

ലരേയും അലട്ടുന്ന ഒരു ജീവിതശൈലീരോഗമാണ് പ്രമേഹം. ആഹാരരീതിയില്‍ വളരെയേറെ ശ്രദ്ധിക്കേണ്ട വിഭാഗമാണ് പ്രമേഹരോഗികള്‍. പ്രമേഹരോഗികള്‍ക്ക് എല്ലാ ഭക്ഷണവും കഴിക്കാന്‍ കഴിയില്ല. പകരം അന്നജം കുറഞ്ഞതും ഗ്ലൈസെമിക് ഇന്‍ഡക്സ് (ജി.ഐ.) കുറഞ്ഞതും അതേസമയം പോഷകങ്ങള്‍ അടങ്ങിയതുമായ ഭക്ഷണങ്ങള്‍ കഴിക്കുകയും വേണം. പ്രമേഹ രോഗികള്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ അറിഞ്ഞിരിക്കാം.

ബദാം, വാള്‍നട്സ് തുടങ്ങിയവ പ്രമേഹ രോഗികള്‍ കഴിക്കുന്നത് നല്ലതാണ്. പ്രോട്ടീനും വിറ്റാമിനുകളും മറ്റ് ധാതുക്കളും അടങ്ങിയ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. ഇവയില്‍ ഒമേഗ 3 ഫാറ്റി ആസിഡ്  അടങ്ങിയിട്ടുണ്ട്.

ഇലക്കറികള്‍ കഴിക്കുന്നതും വളരെ നല്ലതാണ്. ചീര പോലെയുള്ള ഇലക്കറികളില്‍ നാരുകളും നന്നായി അടങ്ങിയിട്ടുണ്ട്. പേരയ്ക്ക കഴിക്കുന്നതും ശീലമാക്കണം. ജിഐ സ്‌കോര്‍ കുറവുള്ള പഴമാണിത്. പ്രമേഹരോഗികളെ ബുദ്ധിമുട്ടിക്കുന്ന മലബന്ധം പോലെയുള്ള പ്രശ്നത്തിന് ഇത് പരിഹാരമാണ്.

പ്രമേഹരോഗികള്‍ ഭക്ഷണത്തില്‍ ഉലുവ ഉള്‍പ്പെടുത്തണം. കാരണം ഇതില്‍ ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും ഗുണകരമാണ്. ഉലുവയിട്ട വെള്ളം കുടിക്കുന്നതും പതിവാക്കണം. കൂടാതെ പാവയ്ക്കയും ഡയറ്റില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം. പ്രമേഹത്തെ നിയന്ത്രിക്കാന്‍ ഇതിന് സവിശേഷമായ കഴിവുണ്ട്. പാവയ്ക്ക ജ്യൂസില്‍ നെല്ലിക്ക ചേര്‍ത്ത് കഴിക്കുന്നത് രോഗപ്രതിരോധശേഷി കൂട്ടാനും സഹായിക്കും.

സിട്രസ് പഴങ്ങള്‍ കഴിക്കുന്നത് പതിവാക്കണം. ഓറഞ്ച്, നാരങ്ങ, മുന്തിരി തുടങ്ങിയ സിട്രസ് പഴങ്ങളില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇവ പ്രമേഹ സാധ്യത കുറയ്ക്കാന്‍ സഹായിക്കും. ഈ പഴങ്ങളില്‍ ഭൂരിഭാഗവും കുറഞ്ഞ ജിഐ സ്‌കോറും ഉള്ളവയാണ്. കൂടാതെ സിട്രസ് പഴങ്ങള്‍ കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഗുണം ചെയ്യും.

(ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം നിങ്ങളുടെ ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുന്നതാണ് ഉചിതം.)


 

Content Highlights: Diabetes, nuts,Bitter gourd ,Fenugreek,food, Guava