'മത്സ്യങ്ങള്‍ ബുദ്ധിശക്തിയുള്ള ജീവികളാണ്, അവയെ ഭക്ഷിക്കരുത്'; കൊച്ചിയില്‍ 'മത്സ്യകന്യക'

കൊച്ചി: ''മത്സ്യങ്ങള്‍ ബുദ്ധിശക്തിയുള്ള ജീവികളാണ്. അവര്‍ക്കും വേദനയുണ്ട്. നിങ്ങളെപ്പോലെയും എന്നെപ്പോലെയും അവ മരിക്കാന്‍ ആഗ്രഹിക്കുന്നില്ല. വേറൊന്നിനെയും ആക്രമിച്ച് ആവരുത് നിങ്ങളുടെ ഭക്ഷണം'', പീപ്പിള്‍ ഫോര്‍ ദ എത്തിക്കല്‍ ട്രീറ്റ്മെന്റ് ഓഫ് അനിമല്‍സ് (പെറ്റ) ഇന്ത്യ കാമ്പെയ്ന്‍സ് കോഡിനേറ്റര്‍ അഥര്‍വ ദേശ്മുഖ് പറയുന്നു.
ലോക വീഗന്‍ മാസത്തില്‍ പെറ്റയുടെ നേതൃത്വത്തില്‍ മറൈന്‍ ഡ്രൈവ് മഴവില്‍പാലത്തില്‍ മത്സ്യങ്ങളെ ഭക്ഷിക്കുന്നതിനെതിരേ നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സ്യങ്ങളെ ഭക്ഷിക്കരുത് എന്ന സന്ദേശം ജനങ്ങളിലേക്കെത്തിക്കാന്‍ വീഗനും മോഡലുമായ തിരുവനന്തപുരം സ്വദേശിനി എസ്. ശില്പ മത്സ്യകന്യകയുടെ വേഷം അണിഞ്ഞു.
സസ്യാഹാരത്തിലേക്ക് മാറുന്നത് ഹൃദ്രോഗം, പ്രമേഹം, കാന്‍സര്‍ എന്നിവയെ തടയുന്നതിന് സഹായിക്കുമെന്നും പെറ്റ ഓര്‍ഗനൈസേഴ്സ് പറഞ്ഞു. കൊച്ചിയില്‍നിന്നുള്ള പെറ്റ വൊളന്റിയര്‍മാരായ ഡോ. ലീറ രാജു, റിയ യാക്കോബ്, യു. രാമനാഥന്‍, ആഷി അലി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
Content Highlights: peta awareness program against eating fish in kochi