മലയാളിയുടെ മീന്‍തീറ്റ കൂടി;കൂടുതല്‍ പ്രിയം മത്തിയും അയലയും നത്തോലിയും കിളിമീനും

മലയാളിയുടെ മത്സ്യ ഉപഭോഗം കൂടുന്നു. 2022-23ല്‍ ഒരാളുടെ ഒരു വര്‍ഷത്തെ ശരാശരി മത്സ്യ ഉപഭോഗം 20.65 കിലോഗ്രാമാണ്. അതിന് മുമ്പുള്ള രണ്ട് വര്‍ഷങ്ങളുമായ താരതമ്യം ചെയ്യുമ്പോള്‍ ഇത് കൂടുതലാണ്.
2021-22ല്‍ ഒരാളുടെ ശരാശരി ഉപഭോഗം 19.53 കിലോഗ്രാമും 2020-21ല്‍ ഉപഭോഗം 18.49 കിലോഗ്രാമുമാണ്. ദേശീയ തലത്തില്‍ മീന്‍ ഉപഭോഗം കൂടുതലുള്ള സംസ്ഥാനം ത്രിപുരയാണ്.
അയല, മത്തി, നത്തോലി, കിളിമീന്‍ തുടങ്ങിയ മത്സ്യങ്ങളാണ് മലയാളികള്‍ കൂടുതലും കഴിക്കുന്നത്. ആവശ്യക്കാര്‍ക്ക് മത്സ്യം എത്തിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളുമുണ്ട്. മുമ്പ് മാര്‍ക്കറ്റില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന മീന്‍ കച്ചവടം വഴിയോര വ്യാപാരമായും മാറി.
മത്സ്യവിഭവങ്ങള്‍ വില്‍ക്കുന്ന ഹോട്ടലുകളും മത്സ്യഫെഡിന്റെ ഭക്ഷണശാലകളും തേടിവരുന്നവരുടെ എണ്ണവും കൂടുതലാണ്. മത്സ്യ ഉപഭോഗം സംബന്ധിച്ച ദേശീയ ഫിഷറീസ് വകുപ്പിന്റെ പഠനത്തിലാണ് ഇക്കാര്യങ്ങളുള്ളത്.
Content Highlights: people in kerala ate fish most frequently