ദിവസവും നിലക്കടല കഴിച്ചാൽ ഭാരം കുറയുമോ?

നിലക്കടല| ഫോട്ടോ: canva.com
നിലക്കടല| ഫോട്ടോ: canva.com

രോ ശരീരത്തിനും അനുയോജ്യമായ ഭക്ഷണം തിരഞ്ഞെടുക്കുക എന്നതാണ് ആരോഗ്യകരമായ ഭക്ഷണരീതിയുടെ അടിസ്ഥാന ഘടകം. ഡയറ്റിൽ ഒരു ഭക്ഷണം ഉപയോഗിക്കുന്നതിനു മുമ്പ് ഇവയുടെ ആരോഗ്യ ഗുണങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ ലഘുഭക്ഷണം മിതമായി നിലനിർത്തേണ്ടത് അത്യാവശ്യമാണ്. ഇതിനായി പലരും തിരഞ്ഞെടുക്കുന്ന ആഹാരമാണ്  നിലക്കടല.

കലോറി അല്പം കൂടുതലാണെങ്കിലും ഇതിലെ നാരുകളുടെ അളവും പ്രോട്ടീനും വിശപ്പ് കൂടുതൽ നേരം നിയന്ത്രിക്കാൻ സഹായിക്കും. ഇടയ്ക്കിടെ വിശപ്പ് കുറയ്ക്കാൻ കഴിയുന്നത് കൊണ്ടാണ് ശരീരഭാരം കുറയ്ക്കാനാവുമെന്ന് പറയുന്നതും. 

നിലക്കടല കൊണ്ടുള്ള ഗുണങ്ങൾ

കലോറി എരിച്ചുകളയുന്നതിനുള്ള മികച്ച മാർഗമാണ് പ്രോട്ടീൻ. നാരുകൾ, പ്രോട്ടീൻ, ഹൃദയത്തിന് ഗുണകരമായ കൊഴുപ്പുകൾ എന്നിവ നിലക്കടലയിൽ ധാരാളമാണ്. ഇത് മൊത്തത്തിലുള്ള കലോറി ഉപഭോഗം നിയന്ത്രിക്കാൻ സഹായിക്കും. നിലക്കടലയിൽ ആരോഗ്യകരമായ കൊഴുപ്പുകളായ മോണോസാചുറേറ്റഡ് ഫാറ്റി ആസിഡുകൾ (MUFAs), പോളിഅൺസാചുറേറ്റഡ് ഫാറ്റി ആസിഡുകൾ (PUFAs) എന്നിവ ധാരാളമുണ്ട്. വീക്കം, പൊണ്ണത്തടി, ഹൃദ്രോഗം, പ്രമേഹം എന്നിവ കുറയ്ക്കാൻ ഇവ സഹായിക്കുന്നു.

നിലക്കടല ഭക്ഷണത്തിൽ എങ്ങനെ ഉൾപ്പെടുത്താം?

പച്ചയായോ, വറുത്തോ, വേവിച്ചോ നിലക്കടല കഴിക്കുന്നതാണ് ഏറ്റവും മികച്ചതെന്നാണ് വിദഗ്ധർ  അഭിപ്രായപ്പെടുന്നത്. ഇതിനു പുറമേ, പീനട്ട് ബട്ടർ, പീനട്ട് ഓയിൽ, വറുത്ത പീനട്ട്, പീനട്ട് ഡിപ് എന്നിവയായും ഉപയോഗിക്കാം. ഗ്രിൽഡ് ചിക്കൻ, ടോഫു, പനീർ, സലാഡ് തുടങ്ങിയ പ്രോട്ടീൻ സമ്പന്നമായ ഭക്ഷണങ്ങളിൽ ഇത് ചേർക്കാം.

പീനട്ട് ബട്ടർ ബനാന ഷേക്ക്

ചേരുവകള്‍

വാഴപ്പഴം- 2
പാല്‍- 2 കപ്പ്
പീനട്ട് ബട്ടര്‍- അര കപ്പ്
തേന്‍-2 ടേബിള്‍ സ്പൂണ്‍
ഐസ്-2 ക്യൂബ്‌

തയ്യാറാക്കുന്ന രീതി

വാഴപ്പഴം മുറിച്ചത്, പീനട്ട് ബട്ടര്‍, ആല്‍മണ്ട് മില്‍ക്ക്, ചിയ വിത്തുകള്‍ എന്നിവ ചേര്‍ത്ത് മിക്‌സിയില്‍ അടിച്ചെടുക്കുക. ശേഷം കറുവപ്പട്ട പൊടിച്ചത് ഷേക്കിന് മുകളില്‍ വിതറുക. അതിനുശേഷം തണുപ്പിച്ച് കുടിക്കാം.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)

Content Highlights: Discover the health benefits of peanuts