വെറുതേ അരിഞ്ഞിട്ടാല്‍ രുചി കിട്ടില്ല, സവാള മുറിക്കുന്നതിലും കാര്യമുണ്ട്, ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

അടുക്കളയിലെ പച്ചക്കറികളില്‍ പ്രധാനിയാണ് സവാള. അരിയുമ്പോള്‍ ആളെ കരയിക്കുന്ന സവാള ഓരോ തരത്തില്‍ മുറിച്ചെടുക്കുമ്പോള്‍ ഓരോ രുചിയാണെന്ന് എത്രപേര്‍ക്കറിയാം?
പ്രഭാതഭക്ഷം, ഉച്ചഭക്ഷണം, ചായക്കടികള്‍ എന്നിവയെല്ലാം തയ്യാറാക്കുമ്പോള്‍ അതിലെല്ലാം ഉപയോഗിക്കുന്ന സവാള അരിയുമ്പോള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. എങ്ങനെ അരിഞ്ഞെടുക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് അതിന്റെ രുചി എന്നതാണ് കാരണം. സവാള എങ്ങനെയെല്ലാം മുറിക്കാം എന്ന് നോക്കാം.
ഉള്ളി കൊത്തിയരിഞ്ഞത് (Minced)
കത്തികൊണ്ട് സവാള ചെറുതാക്കി അരിയുന്ന രീതിയാണിത്. കറികളും സൂപ്പും എല്ലാം തയ്യാറാക്കുന്നതിന് ഇത്തരത്തില്‍ അരിഞ്ഞെടുക്കാം.
വെട്ടിവേര്‍പെടുത്തുക(Chopped)
സാധാരണയായി ഉള്ളി നുറുക്കുന്ന രീതിയാണിത്. മീഡിയം വലുപ്പമുള്ള ചതുരക്കഷണങ്ങളായാണ് അവയുണ്ടാവുക.
സമചതുരാകൃതി (Diced)
സവാള സമചതുരാകൃതിയില്‍ മുറിക്കുന്ന രീതിയാണിത്. ഉള്ളി ചോപ് ചെയ്യുന്നതിനെക്കാള്‍ അല്‍പം ചെറുതായാണ് ഇങ്ങനെ മുറിക്കുന്ന കഷണങ്ങള്‍ കാണപ്പെടുക. പറാത്ത, ദോശ എന്നിവയുടെ സ്റ്റഫിങ്ങിനും കട്‌ലറ്റ്, ഓംലെറ്റ് എന്നിവയ്ക്കായും ഉള്ളി ഇങ്ങനെ മുറിക്കാറുണ്ട്.
അര്‍ധ ചന്ദ്രാകൃതി
കട്ടി കുറച്ചോ മീഡിയം കട്ടിയിലോ അര്‍ധചന്ദ്രാകൃതിയില്‍ സവാള മുറിക്കുന്നു. ബര്‍ഗര്‍, സാന്‍ഡ്‌വിച്ച്, എന്നിവയ്‌ക്കെല്ലാം ഹാഫ് മൂണ്‍ ആകൃതിയിലാണ് സവാള മുറിക്കുന്നത്.
സ്ട്രിപ്‌സ്
ആദ്യം സവാളയെ രണ്ടായി മുറിച്ച് പിന്നീട് അരിഞ്ഞെടുക്കുന്ന രീതിയാണിത്. വിവിധ റാപ്പുകള്‍ക്കും സാലഡ് ബൗളിലും റോളുകളിലും ഇത് ഉപയോഗിക്കുന്നു.
റിങ്‌സ്
പുറത്തെ തൊലി കളഞ്ഞ് അറ്റം മുറിച്ച സവാള ലംബമായി മുറിച്ചെടുത്ത് റിങ്‌സ് ഉണ്ടാക്കാം. വൃത്താകൃതിയിലുള്ള കഷണങ്ങളാക്കി മുറിച്ച ശേഷം കൈകള്‍ ഉപയോഗിച്ച് വളയങ്ങള്‍ വേര്‍പെടുത്തിയെടുക്കാം.
Content Highlights: Types of Cutting Onion