ഇങ്ങനെയും ഒരു ഭക്ഷണരീതിയോ ; കൊതുകിനെ ഉപയോഗിച്ചും ബര്‍ഗര്‍

കൊതുക് കടിക്കുന്നത് ഒട്ടും തന്നെ സഹിക്കാന്‍ കഴിയുന്ന കാര്യമല്ല. എന്നാല്‍ എന്തൊക്കെ ചെയ്താലും ഇതിന് ഒരു പരിഹാരം കാണാനും പലപ്പോഴും കഴിയാറില്ല. എന്നാല്‍ ഈ ശല്യക്കാരായ കൊതുകുകളെ കൊന്നുതിന്നുമെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ കഴിയുമോ.
കൊതുകിന് കൊല്ലുന്നത് തന്നെ വലിയ കാര്യമാണ്, പക്ഷെ തിന്നുമെന്ന് എന്നുള്ളത് നമ്മള്‍ക്ക് വേഗം ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കാര്യമാണ്. എന്നാല്‍ കിഴക്കന്‍ ആഫ്രിക്കയിലെ വിക്ടോറിയ മഴക്കാലത്ത് പ്രാണികളും കൊതുകുകളും കൊണ്ട് നിറയുന്നത് പതിവാണ്. പ്രധാനമായും കൊതുകുകളാണ് ഇവിടെയുള്ളത്.
ഈ പ്രദേശത്തുള്ളവര്‍ നനഞ്ഞ ചട്ടികളും പാത്രങ്ങളുമൊക്കെയുപയോഗിച്ച് ഈ കൊതുകുകള്‍ക്ക് കെണിയൊരുക്കും. എന്നിട്ട് ഇവയെ പിടിച്ചെടുത്തു പാറ്റിപോലെയാക്കി ചട്ടയില്‍ ബര്‍ഗര്‍ പോലെ പാചകം ചെയ്‌തെടുക്കും. ശരിയായ രീതിയില്‍ പാചകം ചെയ്താല്‍ ബീഫ് ബര്‍ഗറിനേക്കാള്‍ ഇതിന് പോഷകമൂല്യമുണ്ടെന്നാണ് ഇവരുടെ പക്ഷം.
500000 കൊതുകുകളൊക്കെയാണ് ഒരു ബര്‍ഗറിനായി വേണ്ടി വരുന്നത്. ഗ്രീസ് പാത്രത്തില്‍ പുരട്ടിയാണ് കൊതുകള്‍ക്ക് ഇവര്‍ കെണിയൊരുക്കുന്നത്. ഗ്രീസില്‍ ചിറക് കുറുങ്ങിപ്പോകുന്ന കൊതുകുകളെയെടുത്താണ് ഇവര്‍ പാചകം ചെയ്യുന്നത്. കൊതുകുകളെ കഴിക്കുന്നത് പ്രോട്ടീന്‍ ലഭിക്കാനായിട്ടാണ്.
കൊതുകുകള്‍ പ്രോട്ടീനിന്റെ നല്ലൊരു സ്രോതസാണ്. കൊതുക് നശീകരണത്തിനും ഇതൊരു നല്ല മാര്‍ഗമാണ്. ഇത് ആഫ്രിക്കയിലെ ചില പ്രദേശങ്ങളില്‍ മാത്രം കണ്ടുവരുന്ന ഭക്ഷണരീതിയാണ്.
Content Highlights: mosquito burger is a delicacy in africa