ചപ്പാത്തി ബാക്കിയായോ? മിൽക്ക് കേക്കുണ്ടാക്കാം...

മാസികകളും കുറിപ്പടികളും നോക്കി പാചകം ചെയ്തവര്‍ക്ക് ഇന്‍സ്റ്റഗ്രാം റീല്‍സിലും യൂട്യൂബ് ഷോട്ട്സിലും ട്രെൻ്റാകുന്ന റെസിപ്പികള്‍ പരീക്ഷിക്കുന്നത് ഹരമാണ്. അടുക്കളപ്പണി എളുപ്പമാക്കുന്ന ഇത്തരത്തിലുള്ള ഈസി റെസിപ്പി വീഡിയോകള്‍ക്ക് ആരാധകരും ഏറെയാണ്. ബാക്കിവന്ന ചപ്പാത്തി കൊണ്ടുണ്ടാക്കാവുന്ന മില്‍ക്ക് കേക്ക് ബര്‍ഫിയുടെ റെസിപ്പിയാണ് ഇപ്പോള്‍ വൈറലാകുന്നത്.
ഇന്‍സ്റ്റഗ്രാമിലെ കുക്കിങ്ങ് ചാനലായ taste.thee.best എന്ന അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുള്ള റീല്‍ ഇതിനോടകം 72 ലക്ഷം പേര് കണ്ടുകഴിഞ്ഞു. കേക്ക് തയ്യാറാക്കാനായി ബാക്കി വന്ന രണ്ടു ചപ്പാത്തിയാണ് എടുത്തിരിക്കുന്നത്. ഈ ചപ്പാത്തി ചൂടായ എണ്ണയില്‍ പൊരിച്ചെടുക്കുന്നു. പൊരിച്ചെടുത്ത ശേഷം പല കഷണങ്ങളാക്കി മുറിച്ച് മിക്സിയില്‍ പൊടിച്ചെടുക്കുന്നുണ്ട്.
മറ്റൊരു പാനില്‍ ഒരു കപ്പ് പഞ്ചസാര ചേര്‍ത്ത് സിറപ്പ് രൂപത്തിൽ ആകുന്നതുവരെ ചൂടാക്കിയെടുക്കുന്നു. ചൂടായ സിറപ്പിലേക്ക് ഒരു ബൗള്‍ പാല് ചേര്‍ത്ത് മിശ്രിതം ബ്രൗണ്‍ നിറം ആകുന്നതുവരെ ഇളക്കുന്നു.
ഇതിലേക്ക് പൊടിച്ചുവെച്ച ചപ്പാത്തി ചേര്‍ത്ത് ബാറ്റർ പരുവത്തിലാകുന്നതുവരെ 4-5 മിനിറ്റ് ഇളക്കുന്നു. ശേഷം ഒരു ട്രേയില്‍ ഒഴിച്ച് സെറ്റ് ചെയത ശേഷം ഫ്രിഡ്ജില്‍ വെച്ച് തണുപ്പിക്കുന്നു. കേക്ക് മുറിക്കുന്ന ദൃശ്യം കാണിച്ചാണ് വീഡിയോ അവസാനിക്കുന്നത്.
Content Highlights: Viral Milk Cake Burfi Recipe Using Leftover Chapati