തൊഴിലിടങ്ങളിൽ മാനസികസമ്മർദമോ? ഭക്ഷണത്തിൽ പരിഹാരമുണ്ട് | ഇന്ന് ലോക മാനസികാരോഗ്യ ദിനം

ഇന്ന് ഒക്ടോബര്‍ 10. ലോക മാനസികാരോഗ്യ ദിനം. മെന്റല്‍ ഹെല്‍ത്ത് അറ്റ് വര്‍ക്ക് (തൊഴിലിടങ്ങളിലെ മാനസികാരോഗ്യം) എന്നാണ് ഈ വര്‍ഷത്തെ തീം. തൊഴിലിടങ്ങളിലുണ്ടാകുന്ന സമ്മര്‍ദ്ദം ഉത്കണ്ഠ, വിഷാദം പോലുള്ള ഗുരുതരപ്രശ്‌നങ്ങളിലേക്കും വഴിവെക്കാറുണ്ട്. ലോകമെമ്പാടുമുള്ള ജനസംഖ്യയുടെ 60 ശതമാനം വിവിധ തൊഴിലുകളില്‍ ഏര്‍പ്പെടുന്നുണ്ട്. അതിനാല്‍ തൊഴിലിടങ്ങളിലെ സമ്മര്‍ദ്ദം ചര്‍ച്ച ചെയ്യപ്പെടേണ്ട സംഗതിയാണെന്നാണ് ലോകാരോഗ്യ സംഘടന വിലയിരുത്തൽ.
മാനസിക സമ്മർദം ഒരു പരിധിവരെ ലഘൂകരിക്കാൻ ഭക്ഷണരീതികളിലൂടെ സാധിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. ചില ഭക്ഷ്യശീലങ്ങളിൽ മാറ്റംവരുത്തിയും ഭക്ഷണത്തിൽ പുതിയ ചിലവ ഉൾപ്പെടുത്തിയും ചില ഭക്ഷണ ക്രമീകരണങ്ങൾ നടത്തിനോക്കാവുന്നതാണ്. ഈ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാം-
1) പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, കൊഴുപ്പ് കുറഞ്ഞ പ്രോട്ടീന്‍ എന്നിവ ധാരാളമായി കഴിക്കുക. കഫീന്‍, മദ്യം, സംസ്‌കരിച്ച ഭക്ഷണങ്ങള്‍ എന്നിവ പരമാവധി ഒഴിവാക്കണം.
2) ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ പഴങ്ങള്‍ കഴിക്കുന്നത് 'സ്‌ട്രെസ്' കുറയ്ക്കാന്‍ വളരെ നല്ലതാണ്. ഇവ ദഹനം മെച്ചപ്പെടുത്തുകയും മററു ആരോഗ്യപ്രശ്നങ്ങളില്‍നിന്ന് സംരംക്ഷണം നല്‍കുകയും ചെയ്യും.
3) നേന്ത്രപ്പഴം കഴിക്കുന്നത് സ്‌ട്രെസിനെ അകറ്റാനും മോശം മൂഡ് മാറ്റാനും വളരെ സഹായിക്കും. അതിനാല്‍ നേന്ത്രപ്പഴം ദിവസവും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
4) ഓറഞ്ച് കഴിക്കുന്നത് ശരീരത്തിലെ സ്‌ട്രെസ് ഹോര്‍മോണുകളെ കുറച്ചുകൊണ്ടുവരാന്‍ സഹായകരമാകും. കൂടാതെ ഇവയില്‍ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ആന്റി ഓക്‌സിഡന്റുകള്‍ ത്വക്കിന്റെ ആരോഗ്യം സംരക്ഷിക്കും.
5) ധാരാളം വിറ്റാമിനുകളും പൊട്ടാസ്യവും മഗ്നീഷ്യവും അടങ്ങിയ തണ്ണിമത്തന്‍ പല രോഗങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ്. ഇവ കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.
6) കിവി സ്ഥിരമായി കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും. ഉറക്കം കൃത്യമാകുമ്പോള്‍ തന്നെ ഒരു പരിധിവരെ മാനസിക സമ്മര്‍ദ്ദം കുറയും.
Content Highlights: how to overcome stress with diet