ശരീരഭാരം കുറയ്ക്കാന്‍ ഇത് കഴിക്കാം ; ഗുണവിശേഷങ്ങളിലും മുന്നില്‍

representative image|photo:canva
representative image|photo:canva

നിലക്കടല കഴിക്കാത്തവര്‍ കുറവായിരിക്കും. വറുത്ത നിലക്കടല പലരുടേയും പ്രിയപ്പെട്ട ഭക്ഷണമാണ്. ഇത്രയൊക്കെയാണെങ്കിലും നിലക്കടലയുടെ ആരോഗ്യഗുണങ്ങളെക്കുറിച്ച് നമ്മളില്‍ പലര്‍ക്കും ധാരണയില്ല. വിറ്റാമിന്‍ ഇ, ബി വിറ്റാമിനുകള്‍,മഗ്നീഷ്യം എന്നിവയുടെ മികച്ച സ്രോതസാണിത്. അമിനോ ആസിഡുകളുടേയും നല്ലൊരു സ്രോതസാണിത്. ഊര്‍ജം വര്‍ധിപ്പിക്കാനും  രോഗപ്രതിരോധസംവിധാനം ശക്തിപ്പെടുത്താനും ഇത് ഗുണം ചെയ്യും.

ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഒരു മികച്ച ഭക്ഷണമാണിത്. ഇതിലുള്ള ഉയര്‍ന്ന പ്രോട്ടീനും നാരുകളും വിശപ്പ് നിയന്ത്രിക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും ഗുണം ചെയ്യും.അതിനാല്‍ ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കും.ആന്റി ഓക്സിഡന്റുകളും വിറ്റാമിന്‍ ഇയും അടങ്ങിയ നിലക്കടല ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.

നിലക്കടലയിലുള്ള മോണോസാച്ചുറേറ്റഡ്, പോളിഅണ്‍സാച്ചുറേറ്റഡ് കൊഴുപ്പുകള്‍ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍ ഗുണം ചെയ്യും.അങ്ങനെ ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കും. കൂടാതെ ഇതിലെ ആര്‍ജിനൈന്‍ നൈട്രിക് ഓക്‌സൈഡിന്റെ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിലൂടെ രക്തയോട്ടം മെച്ചപ്പെടുത്തുന്നു.

മിതമായ അളവില്‍ ഇത് കഴിക്കുന്നത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഗുണം ചെയ്യും. ഇതിലെ കൊഴുപ്പുകള്‍ ഊര്‍ജം പ്രദാനം ചെയ്യുന്നു. കൂടാതെ ഇതില്‍ പൊട്ടാസ്യം, ഡയറ്ററി ഫൈബര്‍ തുടങ്ങിയ അവശ്യ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇതിലുള്ള വിറ്റാമിന്‍ ഇ നാഡികളുടെ പ്രവര്‍ത്തനത്തിനും പേശികളുടെ ആരോഗ്യത്തിനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഗുണം ചെയ്യും.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)


 

Content Highlights: health benefits of eating peanuts daily