അശ്വഗന്ധ അടങ്ങിയ സപ്ലിമെന്റുകൾ സുരക്ഷിതമാണോ? FSSAI മുന്നറിയിപ്പ് അറിഞ്ഞിരിക്കാം

#Food desk
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com

ആരോഗ്യസംരക്ഷണത്തിനും പ്രതിരോധശേഷിക്കും ആയുർവേദത്തിൽ ഏറെ പ്രാധാന്യമുള്ള സസ്യമാണ് അശ്വഗന്ധം. എന്നാൽ ഇവയുടെ ഇലകൾ ഭക്ഷണപദാർത്ഥങ്ങളിലോ സപ്ലിമെന്റുകളിലോ ഉപയോഗിക്കുന്നത് എഫ്എസ്എസ്എഐ തടഞ്ഞിരിക്കുകയാണ്. 

നിലവിലെ നിയമങ്ങൾ അനുസരിച്ച്, അശ്വഗന്ധത്തിന്റെ വേരുകളും അവയുടെ സത്തുക്കളും മാത്രമേ ഭക്ഷണപ്പദാർത്ഥങ്ങളിലും ഹെൽത്ത് സപ്ലിമെന്റുകളിലും ഉപയോഗിക്കാൻ പാടുള്ളൂ.

ഇലകൾക്ക് വിലക്ക്: ഉണങ്ങിയ രൂപത്തിലോ സത്തായോ അശ്വഗന്ധത്തിന്റെ ഇലകൾ ഇനി മുതൽ ഒരു ഭക്ഷ്യോൽപ്പന്നങ്ങളിലും ഉപയോഗിക്കാൻ അനുവാദമില്ല.

  • കർശന നടപടി: ഉത്തരവ് ലംഘിക്കുന്ന നിർമ്മാതാക്കൾക്കെതിരെ 2006-ലെ ഫുഡ് സേഫ്റ്റി ആക്ട് പ്രകാരം കർശന നടപടികൾ സ്വീകരിക്കും.

എന്തുകൊണ്ട് ഈ വിലക്ക്?

അശ്വഗന്ധത്തിന്റെ വേരുകൾക്ക് പരമ്പരാഗതമായി ആയുർവേദത്തിൽ വലിയ സ്ഥാനമുണ്ടെങ്കിലും, ഇലകളുടെ ഉപയോഗം സംബന്ധിച്ച് നിലവിലുള്ള സുരക്ഷാ മാനദണ്ഡങ്ങൾ (FSSAI Regulations 2016) അനുമതി നൽകുന്നില്ല. ചില നിർമ്മാതാക്കൾ ചട്ടങ്ങൾ ലംഘിച്ച് ഇലകളുടെ സത്ത് ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് എഫ്എസ്എസ്എഐ മുന്നറിയിപ്പിറക്കിയിരിക്കുന്നത്.

Content Highlights: FSSAI restricts Ashwagandha use to roots and root extracts only., Use of Ashwagandha leaves in food and supplements is strictly prohibited