ഹാപ്പി ഹോര്‍മോണായ ഡോപമീന്‍ കൂട്ടാം ; ഡയറ്റില്‍ വേണം ഈ ഭക്ഷണങ്ങള്‍

representative image|photo:canva
representative image|photo:canva

നമ്മുക്ക് സന്തോഷം നല്‍കുന്ന ഹോര്‍മോണാണ് ഡോപമീന്‍. ഓര്‍മ്മശക്തി, പഠന ശേഷി, ശ്രദ്ധ, മറ്റ് ശാരീരിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ എല്ലാം തന്നെ സന്തോഷകരമാക്കി മാറ്റാന്‍ ഡോപമീന്‍ സഹായിക്കും. നല്ല സംഗീതം ശ്രവിക്കുന്നതും നന്നായി ഉറങ്ങുന്നതുമെല്ലാം ഡോപമീനെ കൂട്ടുന്ന സംഗതികളാണ്. അതുപോലെ പ്രോട്ടീനും വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും മറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും ഡോപമീന്‍ കൂട്ടാന്‍ ഗുണം ചെയ്യും. ഡോപമീന്‍ അളവ് കൂട്ടാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ അറിഞ്ഞിരിക്കാം.

ഡാര്‍ക്ക് ചോക്ലേറ്റില്‍ ആന്റി ഓക്‌സിഡന്റുകളും മറ്റും അടങ്ങിയിട്ടുണ്ട്. ഇവ കഴിക്കുന്നത് ഡോപമീന്‍ അളവ് കൂട്ടാനും  മാനസികാവസ്ഥയെ മെച്ചപ്പെടുത്താനും സഹായിക്കുന്നു. അമിനോ ആസിഡും മറ്റും അടങ്ങിയ വാഴപ്പഴം കഴിക്കുന്നതും ഡോപമീന്‍ അളവ് കൂട്ടാന്‍ ഗുണം ചെയ്യും.  ഗ്രീന്‍ ടീ കഴിക്കുന്നതും നല്ലതാണ്.അമിനോ ആസിഡ് അടങ്ങിയ ഇവ കുടിക്കുന്നതും ഡോപമീന്‍ അളവ് കൂട്ടാന്‍ സഹായിക്കും. ഫാറ്റി ഫിഷ് കഴിക്കാനും മറക്കരുത് . ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സാല്‍മണ്‍ പോലെയുള്ള മത്സ്യങ്ങള്‍ കഴിക്കുന്നതും ഡോപമീന്‍ അളവ് കൂട്ടാനും മാനസികാവസ്ഥയെ മെച്ചപ്പെടുത്താനും സഹായിക്കും. 

മുട്ട കഴിക്കുന്നതും നല്ലതാണ്. വിറ്റാമിന്‍ ഡി ഉള്‍പ്പെടെയുള്ള വിറ്റാമിനുകള്‍, സിങ്ക് അടക്കമുള്ള ധാതുക്കള്‍ തുടങ്ങിയവയും അടങ്ങിയ ഭക്ഷണങ്ങള്‍ ഡോപമീന്‍ കൂട്ടാന്‍ സഹായിക്കും. നട്‌സും വിത്തുകളും കഴിക്കുന്നതും നല്ലതാണ്. ഇതിനായി ബദാം, നിലക്കടല, ഫ്‌ലാക്‌സ് സീഡ്, മത്തങ്ങ വിത്തുകള്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.  ചീരയില്‍ ധാരാളം ഫോളേറ്റ് അടങ്ങിയിട്ടുണ്ട്. ചീര കഴിക്കുന്നതും ഡോപമീന്‍ കൂട്ടാന്‍ സഹായിക്കും.  ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ അവക്കാഡോയും ഡോപമീന്‍കൂട്ടാനും മാനസികാവസ്ഥയെ മെച്ചപ്പെടുത്താനും സഹായിക്കും. ആന്റി ഓക്‌സിഡന്റുകളും വിറ്റാമിനുകളും ധാരാളം അടങ്ങിയ ബ്ലൂബെറിയും മാനസികാവസ്ഥയെ പോസിറ്റീവാക്കി മാറ്റാന്‍ സഹായിക്കും.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം നിങ്ങളുടെ ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)

Content Highlights: food, boost dopamine, Fish,Dairy products,egg,green tea