അകാലനര നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടോ? ഡയറ്റില്‍ വേണം ഈ ഭക്ഷണങ്ങള്‍

തലമുടി നരയ്ക്കുന്നത് പ്രായം കൂടുമ്പോള്‍ സ്വാഭാവികമായ സംഭവിക്കുന്ന കാര്യമാണ്. എന്നാല്‍ ചിലരില്‍ വളരെ നേരെത്തെതന്നെ തലമുടി നരയ്ക്കാറുണ്ട്. അകാലനരയുണ്ടാകുന്നതിന് നിരവധി കാരണങ്ങളുണ്ട്. തലമുടിയുടെ ആരോഗ്യത്തില്‍ ഭക്ഷണത്തിന് വലിയ സ്ഥാനമാണുള്ളത്.
വിറ്റാമിനുകളുടെ കുറവും തലമുടി ആരോഗ്യം നഷ്ടപ്പെടാനും അകാലനര പോലെയുള്ള പ്രശ്‌നങ്ങളുണ്ടാകാനും കാരണമാകും. അകാല നരയെ ചെറുക്കാനും മുടിയുടെ ആരോഗ്യം സംരംക്ഷിക്കാനും ഈ ഭക്ഷണങ്ങള്‍ കഴിക്കാം.ബദാം കഴിക്കുന്നത് മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തും. ബദാമില്‍ വിറ്റാമിനുകളും ധാതുക്കളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയിട്ടുണ്ട്. കൂടാതെ ബയോട്ടിനും വിറ്റാമിന്‍ ഇയും ഉള്ളതിനാല്‍ ഇവ അകാലനരയെ അകറ്റാന്‍ ഗുണം ചെയ്യും.പ്രോട്ടീന്‍, വിറ്റാമിന്‍ ഡി, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയവ അടങ്ങിയ സാല്‍മണ്‍,മത്തി പോലെയുള്ള ഫാറ്റി ഫിഷ് കഴിക്കുന്നത് അകാലനര വരാതിരിക്കാന്‍ സഹായിക്കും.
ക്യാരറ്റ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്. ബീറ്റാ കരോട്ടിനും വിറ്റാമിന്‍ എയും ഇതില്‍ അടങ്ങിയിരിക്കുന്നതിനാല്‍ അകാലനരയെ ചെറുക്കാന്‍ തലമുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തും.
ആന്റി ഓക്‌സിഡന്റുകളും വിറ്റാമിന്‍ സിയും അടങ്ങിയ നെല്ലിക്ക കഴിക്കുന്നതും അകാലനരയെ തടയാന്‍ നല്ലതാണ്. ഇത് മുടിക്ക് കറുപ്പ് നിറം പ്രദാനം ചെയ്യാനും സഹായിക്കും.ഇരുമ്പ്, ഫോളിക് ആസിഡ്, വിറ്റാമിന്‍ എ, സി തുടങ്ങിയവ അടങ്ങിയ ഇലക്കറികളും കഴിക്കണം.ഇതും അകാലനരയെ തടയാന്‍ നല്ലതാണ്.
സ്‌ട്രോബെറി, ബ്ലൂബെറി തുടങ്ങിയ ബെറി പഴങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്. ഇതില്‍ ആന്റി ഓക്‌സിഡന്റുകളും വിറ്റാമിന്‍ സിയും അടങ്ങിയിരിക്കുന്നതിനാല്‍ തലമുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തും.വാള്‍നട്സും ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കാം. ഇതില്‍ ബയോട്ടിന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നതും അകാലനരയെ അകറ്റാന്‍ സഹായിക്കും തലമുടിയുടെ ആരോഗ്യത്തിനും ഗുണം ചെയ്യും.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: https://timesofindia.indiatimes.com/life-style/food-news/foods-that-can-easily-fix-grey-hair/article