കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കാം

representative image|photo:canva
representative image|photo:canva

യറിന്റെ ആരോഗ്യം സംരംക്ഷിക്കുന്നതില്‍ ഭക്ഷണത്തിന് വലിയ പ്രാധാന്യമുണ്ട് . കുടലിന്റെ ആരോഗ്യം മോശമായാല്‍ ശരീരത്തിന്റെ ആരോഗ്യത്തേയും അത് വലിയ രീതിയില്‍ ബാധിക്കും. ദഹനപ്രവര്‍ത്തനത്തിലും പോഷകങ്ങള്‍ ആഗിരണം ചെയ്യുന്നതിനും കുടല്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. ദഹനം മെച്ചപ്പെടുത്താനും കുടലിന്റെ ആരോഗ്യം സംരംക്ഷിക്കുന്നതിലും സഹായിക്കുന്ന മൂന്ന് ഭക്ഷണങ്ങള്‍ അറിഞ്ഞിരിക്കാം.

കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതില്‍ വലിയരീതിയില്‍ ഗുണം ചെയ്യുന്ന ഭക്ഷണമാണ് തൈര്. പ്രോബയോട്ടിക്കിനാല്‍ സമ്പന്നമായ ഭക്ഷണം കൂടിയാണിത്. കുടലില്‍ കാണപ്പെടുന്ന നല്ലയിനം ബാക്ടീരിയയുടെ എണ്ണം കൂട്ടാനും ദഹനം മെച്ചപ്പെടുത്താനും  തൈര് കഴിക്കാം. തൈര് കൊണ്ട്  ബട്ടര്‍മില്‍ക്ക് ഉണ്ടാക്കിക്കഴിക്കുന്നതും കുടലിന്റെ ആരോഗ്യം മികച്ചതാക്കും.

മറ്റൊരു പ്രോബയോട്ടിക് ഭക്ഷണമാണ് പനീര്‍. ഇത് കഴിക്കുന്നതും നല്ലയിനം ബാക്ടീരിയകളുടെ എണ്ണം കൂട്ടാനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. പനീര്‍ വിഭവങ്ങള്‍ ഡയറ്റില്‍ പതിവാക്കാന്‍ ശ്രദ്ധിക്കാം. 

പുതിനയില കഴിക്കുന്നതും ദഹനം മെച്ചപ്പെടുത്താനും കുടലിന്റെ ആരോഗ്യം ശക്തിപ്പെടുത്താനും സഹായിക്കും. വയര്‍ ഗ്യാസ് മൂലം വീര്‍ത്തുവരാതിരിക്കാന്‍ പുതിനയിലിട്ട് ചായ കുടിക്കാം. ഇതുകൊണ്ട് ചട്ണി പോലുള്ള വിഭവങ്ങളും ഉണ്ടാക്കിക്കഴിക്കുന്നത് ഗുണം ചെയ്യും.

പച്ച മാങ്ങ ഫൈബറിന്റെ മികച്ച സ്രോതസാണ്. ഇത്  കഴിക്കുന്നത് മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും ഗുണം ചെയ്യും. കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കാം.  

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)

Content Highlights: Foods Can Help Ensure Healthy Digestion