വണ്ണം കുറയ്ക്കാന്‍ ചോറ് ഒഴിവാക്കിയോ; പകരം കഴിയ്ക്കാം ഈ ഭക്ഷണങ്ങള്‍

representative image|photo:canva
representative image|photo:canva

രീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ കാര്‍ബോഹൈഡ്രേറ്റ്  കൂടുതലായി അടങ്ങിയ ചോറ് പോലെയുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നത് നല്ലതാണ്. കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് കൂടുന്നത് ശരീരത്തില്‍ കൊഴുപ്പ് കൂടുന്നതിന് കാരണമാകും. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ചോറിന് പകരം കാര്‍ബോയും കലോറിയും കുറഞ്ഞ ഭക്ഷണങ്ങള്‍ കഴിക്കേണ്ടതുണ്ട്. അത്തരം ചില  ഭക്ഷണം അറിഞ്ഞിരിക്കാം.

ചോറിന് പകരം കഴിയ്ക്കാവുന്ന മികച്ച ഭക്ഷണമാണ് ക്വിനോവ. ഇതില്‍ ഫൈബറും കാര്‍ബോഹൈഡ്രേറ്റും വളരെ സമയമെടുത്താണ് ദഹിക്കുക. ഇവ ദീര്‍ഘ സമയം ശരീരത്തിന് ഊര്‍ജം നല്‍കാനും ഗുണകരമാണ്. അതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉച്ചയ്ക്ക് ചോറിന് പകരം  ക്വിനോവ കഴിക്കുന്നത് പതിവാക്കാം. 

റാഗി  വിഭവങ്ങള്‍ ഡയറ്റില്‍ വളരെ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്. ഇവയില്‍ പ്രോട്ടീന്‍, ഫൈബര്‍, വിറ്റാമിന്‍ ബി, സിങ്ക്, മഗ്‌നീഷ്യം തുടങ്ങിയവ  അടങ്ങിയിട്ടുണ്ട്. ഫൈബറിനാല്‍ സമ്പന്നമായ ബാര്‍ലിയും ഉച്ചയ്ക്ക് ചോറിന് പകരം കഴിക്കുന്നത് വിശപ്പ് പെട്ടെന്ന് കുറയ്ക്കാന്‍ സഹായിക്കും.

ഫെബര്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ചുവന്ന അരിയും വിശപ്പിനെ കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ ഇവയില്‍ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. കുറഞ്ഞ അളവില്‍ കഴിയ്ക്കാന്‍ ശ്രദ്ധിക്കാം.  

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)

Content Highlights: eight loss foods to eat in place of rice