ആപ്പിൾ തൊലി ഒഴിവാക്കി കഴിക്കുന്നവരാണോ? പഠനങ്ങൾ പറയുന്നതിങ്ങനെ

സാധരണയായി വാങ്ങുന്ന പഴങ്ങളിൽ പലപ്പോഴും ഉൾപ്പെടാറുള്ളവയാണ് ആപ്പിൾ. തൊലി കളഞ്ഞശേഷമേ ആപ്പിൾ കഴിക്കാവു എന്നുൾപ്പടെ ഇതുമായി ബന്ധപ്പെട്ട പല തെറ്റിധാരണകളും കാലാകാലങ്ങളായുണ്ട്. എന്നാൽ ആപ്പിളിന്റെ തൊലിയിലാണ് അതിന്റെ ആരോഗ്യ ഗുണങ്ങൾ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്നതെന്ന് പഠനങ്ങൾ പറയുന്നു. മെറ്റബോളിക് സിൻഡ്രോം (MetS) പ്രതിരോധിക്കുന്നതിൽ ആപ്പിളിൻ്റെ തൊലിക്ക് വലിയ പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ശാസ്ത്രീയ പഠനങ്ങൾ പ്രസിദ്ധീകരിക്കുന്ന ഓപ്പൺ ആക്സ്സ് ജേർണലായ ലൈഫിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. എങ്കിലും കീടനാശിനി സാന്നിധ്യം ഒഴിവാക്കാൻ ആപ്പിൾ നന്നായി കഴുകി മാത്രം ഉപയോഗിക്കണം എന്നും പഠനം മുന്നറിയിപ്പ് നൽകുന്നു.
തൊലി കളയേണ്ടതുണ്ടോ?
ഗുണങ്ങൾ തൊലിയിൽ: ആപ്പിളിലെ ആന്റിഓക്‌സിഡന്റുകളും നാരുകളും (Dietary Fiber) ഏറ്റവും കൂടുതൽ കാണപ്പെടുന്നത് തൊലിയിലാണ്.
ക്വെർസെറ്റിൻ (Quercetin): ഹൃദയാരോഗ്യത്തിന് സഹായിക്കുന്ന ക്വെർസെറ്റിൻ എന്ന ഫ്ലേവനോൾ ഏറ്റവും അധികമുള്ളതും തൊലിയിലാണ്.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
ആപ്പിൾ തൊലിയിൽ കീടനാശിനികളുടെ അംശം അടിഞ്ഞുകൂടാനുള്ള സാധ്യതയുണ്ടെന്നും പഠനത്തിൽ പറയുന്നു.
അതുകൊണ്ടുതന്നെ ആപ്പിളിന്റെ പൂർണ്ണമായ ആരോഗ്യഗുണം ലഭിക്കാൻ തൊലി ഉൾപ്പെടെ കഴിക്കുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ ഉറപ്പാക്കുക:
ജൈവ ആപ്പിളുകൾക്ക് മുൻഗണന: സാധിക്കുമെങ്കിൽ ജൈവരീതിയിൽ (Organic) ഉൽപാദിപ്പിച്ച ആപ്പിളുകൾ ഉപയോഗിക്കുക.
ശ്രദ്ധയോടെ കഴുകുക: ഉപയോഗിക്കുന്നതിന് മുൻപ് ആപ്പിൾ വളരെ നന്നായി കഴുകി വൃത്തിയാക്കണം. കീടനാശിനി അവശിഷ്ടങ്ങൾ കുറയ്ക്കുന്നതിന് ഇത് അത്യാവശ്യമാണ്.
Content Highlights: Discover why eating apple with skin is beneficial! Learn about antioxidants, fiber, and quercetin in the peel.