ഫുഡ് റീലുകളിൽ ഹിറ്റായി ഡ്രൈ യോഗർട്ട്; ഉണ്ടാക്കാൻ 48 മണിക്കൂറോ?

ഡ്രൈ യോഗർട്ട് | Photo: Instagram / fupalicious
ഡ്രൈ യോഗർട്ട് | Photo: Instagram / fupalicious

സാമൂഹികമാധ്യമങ്ങളിൽ പല തരത്തിലുള്ള ഭക്ഷണ പരീക്ഷണങ്ങളും പ്രത്യക്ഷപ്പെടാറുണ്ട്. വിചിത്രമായ പുത്തൻ പരീക്ഷണങ്ങൾക്ക് ആരാധകരും നിരവധിയാണ്. ചേരുവകളിലെ വൈവിധ്യവും ഇതുവരെ ശ്രദ്ധിക്കപ്പെടാത്ത സാധ്യതകളും കണ്ടെത്തി പരീക്ഷിക്കുന്നതാണ് ഫുഡ് റീലുകളിൽ കാഴ്ചക്കാർക്ക് പ്രിയങ്കരം. കലോറികുറഞ്ഞ ആരോ​ഗ്യപ്രദമായ ഭക്ഷണത്തിനോടാണ് ആളുകൾക്ക് കൂടുതൽ താത്പര്യം. ഇത്തരത്തിൽ ആളുകൾ ഡയറ്റിൽ കൂടുതലായും ഇപ്പോൾ യോ​ഗർട്ട് ഉൾപ്പെടുത്താറുണ്ട്. ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ തരം​ഗമാകുന്നത് യോ​ഗർട്ട് ഉപയോ​ഗിച്ചുള്ള പരീക്ഷണങ്ങളാണ്. അതിൽ കൂടുതൽ പ്രേക്ഷകരും പരീക്ഷിച്ചുനോക്കുന്ന ഒരു പരീക്ഷണമാണ് ഡ്രൈ യോഗർട്ട്.

യോഗര്‍ട്ടിലെ ജലാംശം പൂർണ്ണമായും നീക്കം ചെയ്താണ് ഡ്രൈ യോ​ഗർട്ട് ഉണ്ടാക്കുന്നത്. ഇതിനായി ഒരു പാത്രത്തിൽ സ്ട്രെയിനർ വച്ച് ടിഷ്യൂ പേപ്പറോ പേപ്പർ ടവലോ വിരിച്ച് യോ​ഗർട്ട് ഒഴിക്കുന്നു. അതിന് മുകളിൽ ഭാരമുള്ള എന്തെങ്കിലും വസ്തു വയ്ക്കുന്നു. ശേഷം ഇത് 24 മണിക്കൂർ മുതൽ 48 മണിക്കൂർ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കുകയാണ് ചെയ്യുന്നത്. ഇതോടെ യോഗര്‍ട്ടിലെ ജലാംശം നഷ്ടപ്പെട്ട് കട്ടിയുള്ള അവസ്ഥയിലേക്ക് മാറുന്നു. എന്നാൽ ഇത് ആരോ​ഗ്യപ്രദമാണോ ഡയറ്റിൽ ഉൾപ്പെടുത്താൻ കഴിയുന്നതാണോയെന്നത് സംബന്ധിച്ച് വ്യക്തതയില്ല.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)

Content Highlights: Dry Yogurt Hits Food Reels