എന്നും ബിസ്‌ക്കറ്റും ചായയും കഴിക്കുന്നവരാണോ? ശ്രദ്ധിച്ചില്ലെങ്കിൽ അപകടമാണ്, ഡോക്ടർ പറയുന്നു

പഞ്ചസാരയോ മധുരപലഹാരങ്ങളോ പാനീയങ്ങളോ ആണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാൻ കാരണമെന്ന് ഇൻസുലിൻ റെസിസ്റ്റൻസുള്ള ആളുകൾ പലപ്പോഴും കുറ്റപ്പെടുത്താറുണ്ട്. കേക്കുകൾ, മധുരപാനീയങ്ങൾ, മധുരപലഹാരങ്ങൾ എന്നിവ മെറ്റബോളിക് ആരോഗ്യത്തെ ബാധിക്കുമെന്നത് ശരിയായ കാര്യമാണെങ്കിലും എന്തായിരിക്കാം മറ്റ് കാരണങ്ങൾ?
ചായയ്‌ക്കൊപ്പം അമിതമായി ബിസ്‌ക്കറ്റുകൾ കഴിക്കുന്നത് ഒരു പ്രധാന ഭീഷണിയായിരിക്കാം എന്നാണ് ലണ്ടനിലെ ഡോക്ടറായ സുമിത് ശർമ പറയുന്നത്. അവ പലപ്പോഴും നിരുപദ്രവകരമായി കണക്കാക്കപ്പെടുന്ന സ്നാക്സ് ആണെങ്കിലും രാവിലെയും വൈകുന്നേരവും കുടിക്കുന്ന ചായയ്ക്കൊപ്പം പതിവായി കഴിക്കുന്ന ബിസ്‌ക്കറ്റ് ശരീരത്തിൽ ദോഷകരമായി ബാധിക്കാമെന്ന് അദ്ദേഹം പറയുന്നു. ഇൻസുലിൻ പ്രതിരോധമുള്ള നൂറുകണക്കിന് രോഗികളുമായി സഹകരിച്ചതിന് ശേഷമാണ് ഇത് മനസ്സിലാക്കിയതെന്ന് സോഷ്യൽമീഡിയയിൽ പങ്കുവെച്ച പോസ്റ്റിലൂടെ അദ്ദേഹം പറയുന്നു. മെറ്റബോളിക് ആരോഗ്യത്തെ നിശബ്ദമായി നശിപ്പിക്കുന്ന ഏറ്റവും സാധാരണമായ ലഘുഭക്ഷണം കേക്കുകളോ സ്പ്രൈറ്റുപോലുള്ള പാനീയങ്ങളോ അല്ലെന്നും അത് ബിസ്‌ക്കറ്റുകളാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
First, what is insulin resistance?
Your cells stop responding properly to insulin — the hormone that moves glucose from your blood into your cells for energy.
Your pancreas compensates by producing more insulin.— Dr Sumit Sharma (@dr_sumit_sharma) March 20, 2026
കോശങ്ങൾ ഇൻസുലിനോട് ശരിയായി പ്രതികരിക്കുന്നത് നിർത്തുമ്പോൾ, ഹോർമോൺ രക്തത്തിൽ നിന്ന് ഗ്ലൂക്കോസിനെ ഊർജ്ജത്തിനായി നിങ്ങളുടെ കോശങ്ങളിലേക്ക് കൊണ്ടുപോകുന്നു. പാൻക്രിയാസ് കൂടുതൽ ഇൻസുലിൻ ഉത്പാദിപ്പിക്കാൻ തുടങ്ങുന്നു. ഇത് ബ്രെയ്ൻ ഫോഗ്, ക്ഷീണം, ശരീരഭാരം വർധിക്കുക, കൊഴുപ്പ് അടിഞ്ഞുകൂടുക, ഒടുവിൽ ടൈപ്പ് 2 പ്രമേഹം എന്നിവയിലേക്ക് നയിക്കുമെന്ന് ഡോക്ടർ വിശദീകരിച്ചു. ചെറിയ ശീലങ്ങളാണെങ്കിലും അവ ആവർത്തിക്കുന്നതാണ് ഇതിന് കാരണമാകുന്നതെന്ന് ഡോക്ടർ പറയുന്നു.
നിങ്ങളുടെ ശരീരം എത്രത്തോളം ഗ്ലൂക്കോസ് സ്പൈക്കുകൾക്ക് വിധേയമാകുന്നുവോ, അത്രത്തോളം കാലക്രമേണ ഇൻസുലിൻ വർധിക്കും. ഇത് ഇൻസുലിൻ റെസിസ്റ്റൻസിലേക്ക് നയിക്കുന്നു, ഡോ. സുമിത് ശർമ്മ കൂട്ടിച്ചേർത്തു.
ബിസ്‌ക്കറ്റുകൾ മെറ്റബോളിക് ആരോഗ്യത്തെ എങ്ങനെയാണ് ബാധിക്കുന്നത്?
ഇതിൽ ഭൂരിഭാഗവും പഞ്ചസാര, ശുദ്ധീകരിച്ച ഗോതമ്പ് മാവ്, വെജിറ്റബിൾ ഓയിൽ എന്നിവകൊണ്ടാണ് നിർമിച്ചിരിക്കുന്നത്. ഇത് ആരോഗ്യത്തെ നേരിട്ട് ബാധിക്കുമെന്ന് ഡോക്ടർ വിശദീകരിക്കുന്നു.
- ശുദ്ധീകരിച്ച ഗോതമ്പ് മാവ് വേഗത്തിൽ ദഹിക്കുന്നു
- പഞ്ചസാര ഗ്ലൂക്കോസ് വേഗത്തിൽ പുറത്തുവിടുന്നു
- ശുദ്ധീകരിച്ച വെജിറ്റബിൾ ഓയിൽ ഇൻഫ്‌ളമേഷൻ ഉണ്ടാക്കും
- പ്രോട്ടീൻ, നാരുകൾ എന്നിവ ഇല്ലാത്തതിനാൽ ഇൻസുലിൻ സ്‌പൈക്ക് തടയപ്പെടുന്നില്ല
ബിസ്‌ക്കറ്റ് രക്തത്തിലെ ഗ്ലൂക്കോസ് കൂട്ടുകയാണ് ചെയ്യുന്നത്. ഒരു സാധാരണ ബിസ്‌ക്കറ്റിന് വൈറ്റ് ബ്രെഡിന് സമാനമായ ഗ്ലൈസെമിക് പ്രതികരണമുണ്ട്,' ഡോ. സുമിത് ശർമ വിശദീകരിച്ചു. ചായക്കൊപ്പം രണ്ട് ബിസ്‌ക്കറ്റുകൾ കഴിച്ചാൽ, 60-90 മിനിറ്റിനു ശേഷം ഇൻസുലിൻ വർധിക്കുകയും തുടർന്ന് ഗ്ലൂക്കോസ് കുറയുകയും 20-30 മിനിറ്റിനുള്ളിൽ ഗ്ലൂക്കോസ് വീണ്ടും വർധിക്കുകയും ചെയ്യും. ഇത് വീണ്ടും വിശപ്പ് തോന്നിക്കുകയും മറ്റൊരു ബിസ്‌ക്കറ്റ് എടുക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും. പ്രശ്നം ബിസ്‌ക്കറ്റ് അല്ല, പക്ഷെ അത് ഒരു പാറ്റേൺ സൃഷ്ടിക്കുന്നു- രാവിലെ മൂന്ന് ബിസ്‌ക്കറ്റ്, ഉച്ചഭക്ഷണത്തിന് ശേഷമുള്ള ചായക്കൊപ്പം രണ്ട്, അത്താഴശേഷം കുറച്ച്, അങ്ങനെയങ്ങനെ, ഡോക്ടർ പറയുന്നു.
The more often you spike glucose, the more chronically elevated insulin becomes.
Chronically elevated insulin = the driver of insulin resistance.— Dr Sumit Sharma (@dr_sumit_sharma) March 20, 2026
ബിസ്‌ക്കറ്റുകൾ പോലുള്ള അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങളിലെ കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവയുടെ സംയോജനം ഡോപമിൻ ഉത്തേജിപ്പിക്കുന്നമെന്നും അതിനാൽ, നിങ്ങൾ ഒരു ബിസ്‌ക്കറ്റിൽ നിർത്തില്ല, പകരം മൂന്നോ നാലോ കഴിക്കും. അത് നിങ്ങളുടെ വ്യക്തിപരമായ ബലഹീനതകളല്ല; അവ അമിതമായി കഴിക്കാൻ പ്രോത്സാഹിപ്പിക്കാനും ക്രമേണ മെറ്റബോളിക് ആരോഗ്യത്തെ നശിപ്പിക്കാനും രൂപകൽപ്പന ചെയ്തിട്ടുള്ളവയാണ് എന്നും ഡോ. സുമിത് ശർമ വിശദീകരിക്കുന്നുണ്ട്.
ഭക്ഷണരീതികൾ മെച്ചപ്പെടുത്തിയും ലഘുഭക്ഷണങ്ങളെ പുനഃക്രമീകരിച്ചും മെറ്റബോളിക് ആരോഗ്യവും ഇൻസുലിൻ പ്രതിരോധവും മെച്ചപ്പെടുത്താം. നാലാഴ്ചത്തേക്ക് ബിസ്‌ക്കറ്റുകൾ ഉപേക്ഷിച്ച് അവയ്ക്ക് പകരം 20-30 ഗ്രാം പ്രോട്ടീൻ അടങ്ങിയ ലഘുഭക്ഷണങ്ങളായ വേവിച്ച മുട്ട, ചീസ്, ഗ്രീക്ക് യോഗർട്ട്, അല്ലെങ്കിൽ ബദാം എന്നിവ ഉപയോഗിക്കാം.
- ആദ്യ ആഴ്ചയിൽ, ഉച്ചകഴിഞ്ഞുള്ള ഊർജ്ജക്കുറവ് കുറയും
- മൂന്നോ നാലോ ആഴ്ചകൾക്കുള്ളിൽ, ഭക്ഷണം കഴിക്കുന്നതിനിടയിലുള്ള വിശപ്പ് കുറയും
- ആറോ എട്ടോ ആഴ്ചകൾക്കുള്ളിൽ, ഫാസ്റ്റിങ് ഇൻസുലിൻ മെച്ചപ്പെടും
- പത്തോ പന്ത്രണ്ടോ ആഴ്ചകൾക്കുള്ളിൽ, മെറ്റബോളിക് പുരോഗതി പ്രകടമാകും.
ലഘുഭക്ഷണം പൂർണമായും ഒഴിവാക്കാവുന്നതാണ്. ഭക്ഷണം കഴിക്കുന്നത് തമ്മിലുള്ള ഇടവേള കൂടുന്നത് ഇൻസുലിന്റെ അളവ് കുറയ്ക്കാനും സെൻസിറ്റിവിറ്റി മെച്ചപ്പെടുത്താനും സഹായിക്കുന്നു,' പോസ്റ്റിൽ പറയുന്നതിങ്ങനെ.
If biscuits are a daily snack, check these markers:
• HOMA-IR — optimal <1.5
• HbA1c — optimal 4.6–5.2%
• hsCRP — optimal <1 mg/L
• Fasting insulin — optimal 2–6 mIU/L
• Triglyceride: HDL ratio — optimal <1.5— Dr Sumit Sharma (@dr_sumit_sharma) March 20, 2026
മധുരം ഇഷ്ടമാണെങ്കിൽ, 85% ഡാർക്ക് ചോക്ലേറ്റിന്റെ ഒന്നോ രണ്ടോ കഷ്ണങ്ങളോ ഗ്രീക്ക് യോഗർട്ടിനൊപ്പം പഴങ്ങളോ കഴിക്കുക. ഒരു ചെറിയ മാറ്റത്തിന് നിങ്ങളുടെ മെറ്റബോളിക് ആരോഗ്യത്തിൽ വലിയ വ്യത്യാസം വരുത്താൻ കഴിയുമെന്നാണ് ഡോ. ശർമ പറയുന്നത്.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുക)
Content Highlights: Biscuits are ultra-processed and contribute to insulin resistance., The combination of sugar, refined flour, and vegetable oils causes glucose spikes., Frequent biscuit consumption creates a cycle of hunger and dopamine dependency., Replacing biscuits with high-protein snacks can significantly improve metabolic health in weeks.