ചുമയും ജലദോഷവുമാണോ?; ഈ ചേരുവകൾ മതി, ആശ്വാസം നേടാം

പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

ശൈത്യകാലം തുടങ്ങിയതോടെ ആളുകൾക്കിടയിൽ ചുമയും ജലദോഷവും വർധിച്ചുവരികയാണ്. തണുത്ത കാലാവസ്ഥ മാത്രമല്ല രോഗത്തിന് കാരണം. റൈനോവൈറസ് പോലുള്ള അണുക്കളാണ്.

താപനില കുറഞ്ഞ കാലാവസ്ഥ രോഗലക്ഷണങ്ങളെ കൂടുതൽ വഷളാക്കുന്നു. ജലദോഷവും കഫക്കെട്ടും അധികമാകാതെ നോക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഇതിന് സഹായിക്കുന്ന ഒരു റെസിപ്പി പങ്കുവെച്ചിരിക്കുകയാണ് ന്യൂട്രീഷനിസ്റ്റായ ശ്വേതാ ഷാ.

ശരീരത്തിലെ കഫം പുറന്തള്ളാൻ സഹായിക്കുന്ന ഒരു പരമ്പരാഗത പാനീയത്തിന്റെ പാചകക്കുറിപ്പാണ് ഇൻസ്റ്റാഗ്രാമിലൂടെ ശ്വേത പങ്കുവെച്ചത്. അടുക്കളയിൽ ലഭ്യമായ ചില സാധനങ്ങൾ ചേർത്താണ് ഇതുണ്ടാക്കുന്നത്. ശ്വേത പോസ്റ്റിൽ പങ്കുവെച്ച റെസിപ്പിയാണ് താഴെ.

പാനീയത്തിന്റെ ഗുണങ്ങൾ

  • കഫക്കെട്ട് കുറയ്ക്കുന്നു.
  • നെഞ്ചിൽ ഭാരം തോന്നുന്നത് കുറയ്ക്കുന്നു.
  • ചുമയും മാറ്റുന്നു.
  • ശ്വാസകോശങ്ങൾക്ക് ആശ്വാസം നൽകുന്നു, എളുപ്പത്തിൽ ശ്വാസമെടുക്കാൻ സഹായിക്കുന്നു
  • ദഹനവും പ്രതിരോധശേഷിയും വർധിപ്പിക്കുന്നു

ചേരുവകൾ

  • 2 ഗ്രാമ്പൂ
  • 2 കറുത്ത കുരുമുളക്
  • 1 ടീസ്പൂൺ ശർക്കര പൊടി
  • 1 നുള്ള് കറുപ്പ് ഉപ്പ്
  • 1 നുള്ള് ഉണക്കിയ ഇഞ്ചി പൊടി
  • 1 നുള്ള് അയമോദകം

തയ്യാറാക്കുന്ന വിധം

  • മേൽപ്പറഞ്ഞ എല്ലാ ചേരുവകളും ഒരു പാത്രത്തിൽ യോജിപ്പിക്കുക.
  • 1 ഗ്ലാസ് വെള്ളം ചേർത്ത് തിളപ്പിക്കുക
  • വെള്ളം പകുതിയായി കുറയ്ക്കുക
  • ഇളം ചൂടോടെ സാവധാനം കുടിക്കുക

Content Highlights: Beat winter cough & cold with this simple kadha recipe from a Mumbai nutritionist. Easy ingredients, effective relief for congestion & immunity.