ദോശയ്ക്ക് കനംപോരാ: റസ്റ്ററന്റ് ഉടമയ്ക്ക് മര്‍ദനം

ചെന്നൈ: ദോശയുടെ കനം കുറഞ്ഞുപോയെന്നാരോപിച്ച് റസ്റ്ററന്റ് ഉടമയ്ക്ക് മര്‍ദനം. താംബരത്തിന് സമീപം മാടമ്പാക്കത്താണ് സംഭവം. ഇവിടെയുള്ള അര്‍ജുന്‍ ഹോട്ടലിലെത്തിയ രണ്ടുപേരാണ് ബഹളമുണ്ടാക്കിയത്.
വലിയ ദോശയുണ്ടാക്കിത്തരണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ ഉടമ രാമജയവുമായി വാക്തര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. പിന്നീട് ഇവിടെനിന്നുപോയ ഇവര്‍ മറ്റുരണ്ടുപേര്‍ക്കൊപ്പം വന്ന് രാമജയത്തെ മര്‍ദിച്ചു. പരിക്കേറ്റ രാമജയം ആശുപത്രിയില്‍ ചികിത്സതേടി. സംഭവത്തില്‍ പോലീസ് കേസെടുത്തു.
Content Highlights: clash over dosa size in chennai restaurant