ന്യൂയോര്‍ക്ക് നഗരത്തിലെ ഷെഫുമാരും മാറുന്നു; കാറിന്റെ ഡിക്കിയില്‍വെച്ച് ഫ്രൈഡ് റൈസ് വില്‍പ്പന, വൈറലായി വീഡിയോ

ഫ്രൈഡ് റൈസ് വില്‍പന നടത്തുന്ന യോണി ഹങ്
ഫ്രൈഡ് റൈസ് വില്‍പന നടത്തുന്ന യോണി ഹങ്

ന്റെ കാറിന്റെ ഡിക്കിയില്‍ വെച്ച് 'വെനസ്വേലന്‍-ചൈനീസ് ഫ്രൈഡ് റൈസ്' വില്‍ക്കാന്‍ തീരുമാനിച്ച യോണി ഹങിനെ ഇപ്പോള്‍ ലോകത്തിന്റെ പലകോണിലുമുള്ള ആളുകള്‍ക്കുമറിയാം. ഈ 22-കാരന്റെ ചെറിയ സംരഭത്തില്‍നിന്ന് ഭക്ഷണം വാങ്ങാന്‍ ദൂരെ സ്ഥലങ്ങളില്‍നിന്നും ആളുകളെത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ന്യൂയോര്‍ക്ക് സിറ്റിയിലെ ആവശ്യക്കാരേറെയുള്ള സ്ട്രീറ്റ് ഫുഡ് ആയി മാറിയിരിക്കുകയാണ് യോണിയുടെ ഫ്രൈഡ് റൈസ്. തന്റെ കാറിന്റെ ഡിക്കിയില്‍ വെച്ച് ഭക്ഷണം വില്‍ക്കുന്ന യോണി ഹങിന്റെ പെരുമാറ്റവും സംസാരവുമെല്ലാം ആളുകളുടെ ശ്രദ്ധ എളുപ്പത്തില്‍ പിടിച്ചുപറ്റി. 'വെനസ്വേലന്‍-ചൈനീസ് ഫ്രൈഡ് റൈസ്' കഴിക്കാനായി ഉപഭോക്താക്കളുടെ നീണ്ട നിര പതിവാണിവിടെ.

പരമ്പരാഗത ഫുഡ് ട്രക്ക് എന്ന ആശയത്തെ അട്ടിമറിച്ചുകൊണ്ട്, ന്യൂയോര്‍ക്കിലെ മുന്‍കൂട്ടി അറിയിച്ച സ്ഥലങ്ങളില്‍ വാഹനം നിര്‍ത്തിയിട്ടാണ് ഹങ് പ്രവര്‍ത്തിക്കുന്നത്. യോണിന്റെ വാഹനം പാര്‍ക്കുചെയ്ത സ്ഥലത്തേക്ക് ഒരുപാടു പേരെത്തുന്നതും വിഭവം പെട്ടെന്ന് വിറ്റുതീരുന്നതുമെല്ലാം സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോകളില്‍ കാണാം. ന്യൂയോര്‍ക്കിലെ ആളുകള്‍ ഇത് രുചിക്കാന്‍ വേണ്ടി ദീര്‍ഘനേരം ക്യൂ നില്‍ക്കുകയോ ദീര്‍ഘദൂരം യാത്ര ചെയ്യുകയോ ചെയ്യുന്നതിനാല്‍ ഈ വിഭവം സോഷ്യല്‍മീഡിയയില്‍ വൈറലാവുകയായിരുന്നു.

പരിമിതമായ അളവിലും മുന്‍കൂട്ടി അറിയിക്കുന്ന സ്ഥലങ്ങളിലും മാത്രം വില്‍ക്കുന്നതുകൊണ്ടുതന്നെ എത്രയും പെട്ടെന്ന് ഭക്ഷണം വാങ്ങാന്‍ ഉപഭോക്താക്കള്‍ തിടുക്കംകൂട്ടുന്നത് വീഡിയോകളില്‍ കാണാം.

 
 
 
 
 
 
 
 
 
 
 
 
 
 
 

യോണി ഹങിന്റെ സംരംഭം ഭക്ഷണ ലോകത്തെ വലിയ മാറ്റങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കുറഞ്ഞ പ്രവര്‍ത്തനച്ചെലവുള്ള മൊബൈല്‍ അല്ലെങ്കില്‍ പോപ്പ്-അപ്പ് മാതൃകകള്‍, വലിയ റസ്റ്ററന്റുകളില്‍ പണം മുടക്കുന്നതിന് മുന്‍പ് ഷെഫുമാര്‍ക്ക് പുതിയ പരീക്ഷണങ്ങള്‍ നടത്താനും ആരാധകരെ സൃഷ്ടിക്കാനും അവസരം നല്‍കുന്നു. ഇപ്പോള്‍ വിഭവങ്ങള്‍ക്കായി മാത്രമല്ല, അതിനുപിന്നിലെ കഥകളും, തനിമയും, പുതുമയും, ആധികാരികതയുമെല്ലാം തേടുന്നവരായി മാറിയിരിക്കുകയാണ് ഉപഭോക്താക്കള്‍.

Content Highlights: Discover Yoni Hung, the chef selling Venezuelan-Chinese fried rice from his car trunk in NYC. His unique street food venture is a viral sensation, drawing crowds with its flavor and story.