ചിക്കനും മട്ടനും മാത്രമല്ല, വിവാഹത്തിനെത്തിയ അതിഥികളെ ഞെട്ടിച്ച് മെനു

ആഘോഷവേളകളില്‍ ഭക്ഷണം പല രീതിയിലും വിളമ്പാറുണ്ട്. ഭക്ഷണം സ്വയം വിളമ്പുന്ന ബുഫെ രീതിയും ഇപ്പോള്‍ സാധാരണമാണ്. ബുഫെയ്ക്കു പുറമേ റസ്റ്ററന്റ് മാതൃകയിലുള്ള മെനുവും ഇപ്പോള്‍ അതിഥികള്‍ക്ക് ലഭിക്കും.
ആഘോഷങ്ങള്‍ക്ക് വായില്‍ കപ്പലോടുന്ന പലതരം വിഭവങ്ങള്‍ ഉള്ളപ്പോള്‍ കലോറിയും പ്രോട്ടീനും നോക്കി ഭക്ഷണം കഴിക്കുന്നവര്‍ ആകെ മൊത്തം കണ്‍ഫ്യൂഷനിലാകുന്നതും പതിവാണ്. എന്നാല്‍ മെനുവില്‍ ഓരോ ഭക്ഷണത്തിന്റെയും കലോറി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലോ?
പശ്ചിമ ബംഗാള്‍ സ്വദേശിയാണ് താന്‍ അടുത്തിടെ പങ്കെടുത്ത വിവാഹ ആഘോഷത്തിലെ ഈ വ്യത്യസ്ത മെനു പങ്കുവെച്ചത്. കലോറിയ്ക്കു പുറമേ സസ്യാഹാരവും സസ്യേതര ഭക്ഷണവും പ്രത്യേകം അടയാളപ്പെടുത്തിയിട്ടുണ്ട്. ജിമ്മില്‍ പോകുന്നവരുടെ സ്വപ്ന തുല്യമായ മെനുവാണിതെന്നും കഴിക്കുന്ന ഭക്ഷണത്തെ പറ്റി ധാരണയുണ്ടാകുന്നത് നല്ലതാണെന്നും പോസ്റ്റിന് താഴെ കമന്റുകളുണ്ട്.
Content Highlights: wedding menu in West Bengal listed calorie counts for each dish