പ്രമേഹമുള്ളവര്‍ക്ക് ഏതെല്ലാം പഴങ്ങള്‍ കഴിക്കാം? എങ്ങനെ കഴിക്കണം?

പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

പ്രമേഹരോഗമുള്ളവര്‍ മധുരപലഹാരങ്ങളും മധുരമുള്ള പഴങ്ങളുമെല്ലാം ഭക്ഷണത്തില്‍നിന്ന് മാറ്റിനിര്‍ത്താറുണ്ട്. എന്നാല്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരം ചില പഴങ്ങള്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. അത്തരത്തില്‍ പ്രമേഹമുള്ളവര്‍ക്ക് കഴിക്കാവുന്ന പഴങ്ങള്‍ ഏതെല്ലാമാണെന്ന് നോക്കാം. 

ഞാവല്‍ 
ജാംബോളിന്‍ പോലുള്ള സംയുക്തങ്ങള്‍ അടങ്ങിയ ഞാവല്‍പഴം കഴിക്കുമ്പോള്‍ അത് അന്നജത്തെ ഊര്‍ജമാക്കി മാറ്റുന്നു. ഇത് ബ്ലഡ് ഷുഗര്‍ തുലനപ്പെടുത്തും. ഞാവലിന്റെ വിത്ത് പൊടിച്ചത് ആയുവേദ കൂട്ടുകളിലും ഉപയോഗിക്കാറുണ്ട്. 

പേരക്ക
പാകത്തിന് മധുരമുള്ള പേരക്ക കഴിക്കാവുന്നതാണ്. ഇതില്‍ കുറഞ്ഞ അളവിലേ ഊര്‍ജമുള്ളു. ഡയറ്ററി ഫൈബര്‍ അടങ്ങിയതിനാല്‍ പേരക്ക ബ്ലഡ് ഷുഗര്‍ നിയന്ത്രിക്കുന്നു. ഇതിലടങ്ങിയ വൈറ്റമിന്‍ സി ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കുന്നു. പേരക്ക ജ്യൂസ് കുടിക്കുന്നതിനേക്കാളും പഴം കഴിക്കുന്നതാണ് ഉത്തമം. 

പപ്പായ
ആന്റിഓക്‌സിഡന്റുകളും ഫ്‌ളാവനോയിഡുകളും ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി കുറയ്ക്കുന്നു. മധുരത്തോടുള്ള കൊതിക്ക് ശമനം നല്‍കാന്‍ പപ്പായക്ക് സാധിക്കും.

തണ്ണിമത്തന്‍
90% വെള്ളവും കൂടുതല്‍ മധുരവും അടങ്ങിയ തണ്ണിമത്തന്‍ ചെറിയ അളവില്‍ കഴിക്കാവുന്നതാണ്. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ക്കൊപ്പം കഴിക്കുന്നത് ബ്ലഡ് ഷുഗര്‍ ലെവല്‍ സ്ഥിരപ്പെടുത്തും. 

പ്ലംസ്
ഫൈബറും ആന്റിഓക്‌സിഡന്റുകളും അടങ്ങിയ പഴമാണിത്. മിതമായ അളവില്‍ കഴിക്കുമ്പോള്‍ അവയുടെ ഗ്ലൈസെമിക് തോത് കുറവായിരിക്കും. 

പീച്ചസ്
വൈറ്റമിന്‍ എ, സി, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. പീച്ചുകളുടെ സിറപ്പിനേക്കാള്‍ പഴം കഴിക്കുന്നതാണ് നല്ലത്. പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു. 

ആപ്പിള്‍
ഇവയിലെ ലയിക്കുന്ന നാരുകള്‍(പെക്റ്റിന്‍) പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കുകയും കൂടുതല്‍ നേരം വയറു നിറഞ്ഞതായി തോന്നിക്കുകയും ചെയ്യും. 

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)

Content Highlights: Best Fruits for Diabetics