മാനസിക പിരിമുറുക്കവും തലവേദനയും അകറ്റാന്‍ 'ഈ സ്‌പ്യെഷല്‍ ചായ' കുടിക്കാം

ലാവണ്ടര്‍ പൂക്കളുടെ സുഗന്ധം എല്ലാവര്‍ക്കും തന്നെയിഷ്ടമാണ്. എന്നാല്‍ ലാവണ്ടര്‍ ടീ നമ്മള്‍ക്ക് അത്ര പതിവുള്ളതല്ല. നിറത്തിലും മണത്തിലും ആകര്‍ഷണീയതയുള്ള ലാവണ്ടര്‍ പൂക്കള്‍കൊണ്ടുള്ള ചായയുടെ ഗുണങ്ങള്‍ പറഞ്ഞാല്‍ തീരില്ല. നിരവധി ആരോഗ്യഗുണങ്ങളാണ് ലാവണ്ടര്‍ ചായയ്ക്കുള്ളത്.
ഉറക്കക്കുറവുള്ളവര്‍ക്കും ലാവണ്ടര്‍ ചായ കുടിക്കുന്നത് നല്ലതാണ്. ദഹനപ്രശ്‌നങ്ങള്‍ക്ക് പരിഹാരമായും ഈ ചായ ഉപയോഗിക്കാം.ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ ഉള്ളതിനാല്‍ ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ആന്റി ബാക്റ്റീരിയല്‍ സവിശേഷതകള്‍ ഉള്ളതിനാല്‍ മുഖക്കുരുവിനും നല്ലൊരു പ്രതിവിധി കൂടെയാണിത്. തേയിലയും കാപ്പിയും ഉപയോഗിച്ച് ശീലിച്ചവര്‍ക്ക് ഈ ചായ പഥ്യമാകണമെന്നില്ല. എങ്കിലും ആരോഗ്യഗുണങ്ങള്‍ കൊണ്ട് ലാവണ്ടര്‍ ചായ ഡയറ്റിലുള്‍ത്തുന്നത് ഗുണം ചെയ്യും.
മാനസിക പിരിമുറുക്കം കുറയ്ക്കാനും ഉത്കണ്ഠ അകറ്റാനും ഉത്തമപരിഹാരമാണ് ലാവണ്ടര്‍ ചായ. ശരീരത്തിനും മനസ്സിനും വിശ്രമം നല്‍കാന്‍ കഴിയുന്ന സവിശേഷ ഗുണങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. ഇത് ഇവ പതിവായി കുടിക്കുന്നത് മാനസികാവസ്ഥയെ മെച്ചപ്പെടുത്തുകയും നല്ല ഉറക്കം ലഭിക്കുകയും സഹായിക്കും. കിടക്കുന്നതിന് മുന്‍പ് ലാവണ്ടര്‍ ചായ കുടിക്കുന്നത് ഏറെ ഗുണം ചെയ്യും.
ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ ലാവണ്ടര്‍ ചായ ദഹനം മെച്ചപ്പെടുത്തുകയും ഗ്യാസ്, അസിഡിറ്റി, വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥ തുടങ്ങിയ പ്രശ്‌നങ്ങളെ തടയുകയും ചെയ്യും. തലവേദന ഉള്ളവര്‍ക്ക് ലാവണ്ടര്‍ ചായ ആശ്വാസം നല്‍കും. തലവേദനയുടെ പ്രശ്‌നങ്ങളെ കുറയ്ക്കാന്‍ ലാവണ്ടര്‍ ചായ പതിവായി കുടിക്കുന്നത് നല്ലതാണ്. ഈ ചായ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിനും ഗുണം ചെയ്യും.
(ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: Benefits Of Consuming Lavender Tea, Lavender,tea,food,stress,mental health