ചര്‍മം തിളങ്ങാന്‍ ഇത് കഴിക്കാം; അറിഞ്ഞിരിക്കാം കാപ്‌സിക്കത്തിന്റെ ഗുണങ്ങള്‍

നമ്മള് കഴിക്കുന്ന ആഹാരമാണ് നമ്മുടെ ശരീരത്തിന്റെയും ചര്‍മത്തിന്റെയും ആരോഗ്യത്തില്‍ മുഖ്യപങ്ക് വഹിക്കുന്നത്. ചര്‍മത്തിന്റെ ആരോഗ്യം സംരംക്ഷിക്കുന്നതില്‍ ചില പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും വലിയ പ്രാധാന്യമുണ്ട്. യുവത്വം നിലനിര്‍ത്താന്‍ ചില ഭക്ഷണങ്ങള്‍ക്ക് സാധിക്കും. തിളക്കമുള്ള ചര്‍മം വേണമെന്നവര്‍ നിര്‍ബന്ധമായും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണമാണ് കാപ്‌സിക്കം.
വൈറ്റമിന്‍ സിയുടെ കലവറയാണ് കാപ്‌സിക്കം. പച്ച, ചുവപ്പ്, മഞ്ഞ തുടങ്ങിയ നിറത്തിലുള്ള ഏത് കാപ്‌സിക്കം കഴിച്ചാലും ധാരാളമായി വൈറ്റമിന്‍ സി ഉറപ്പാക്കാം. ആരോഗ്യകരമായ ചര്‍മം
നിലനിര്‍ത്താന്‍ അനിവാര്യമായ ഒന്നാണ് വൈറ്റമിന്‍ സി. ചര്‍മത്തിന് യുവത്വം നല്‍കുന്ന കൊളാജന്‍ ഉത്പാദനത്തെ ഇത് പ്രോത്സാഹിപ്പിക്കുകയാണ് ഇത് ചെയ്യുന്നത്.
ചര്‍മത്തില്‍ ആവശ്യത്തിന് ജലാംശം നഷ്ടപ്പെട്ടാല്‍ ചര്‍മത്തിന്റെ ഭംഗി നഷ്ടപ്പെടും. ചുളിവുകളും വരുന്നത് പ്രായം തോന്നിക്കുന്നതിന് കാരണമാകും. ചര്‍മത്തിന് ആവശ്യമായ ജലാംശം സംഭാവന ചെയ്യാന്‍ കഴിവുള്ള പച്ചക്കറിയാണ് കാപ്‌സിക്കം. ഇവയില്‍ ജലാംശം ധാരാളമുള്ളതിനാല്‍ അത് ചര്‍മത്തെ പരിപോഷിപ്പിക്കും.
ആന്റിഓക്‌സിഡന്റ്‌സിനാല്‍ സമൃദ്ധമാണ് കാപ്‌സിക്കം. ഹാനീകരമായ സൂര്യരശ്മികളില്‍ നിന്നും അന്തരീക്ഷത്തിലെ പൊടിപടലങ്ങളില്‍ നിന്നും മറ്റ് മലിനീകരണത്തില്‍ നിന്നുമൊക്കെ ചര്‍മത്തെ സംരക്ഷിക്കാന്‍ ആന്റിഓക്‌സിഡന്റ്‌സ് അത്യാവശ്യമാണ്. ഇത് ചര്‍മത്തിന്റെ മൊത്തത്തിലുള്ള ഘടനയെയും രൂപത്തെയും മെച്ചപ്പെടുത്തുകയും ചെയ്യും.
പതിവായി ചര്‍മ സംബന്ധമായ പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടുന്നുണ്ടെങ്കില്‍ ഉറപ്പായും കാപ്‌സിക്കം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ആന്റി-ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളുള്ളതിനാല്‍ ചര്‍മത്തിന്റെ പ്രശ്‌നങ്ങള്‍ അകറ്റാന്‍ ഇത് നല്ലതാണ്. വരണ്ടതും അസ്വസ്ഥമായതുമായ ചര്‍മത്തെ മൃദുലമാക്കാന്‍ ഇത് ഗുണം ചെയ്യും. ചര്‍മത്തിന് സ്വാഭാവികമായ തിളക്കം സമ്മാനിക്കാന്‍ കാപ്‌സിക്കത്തിന് കഴിവുണ്ട്. ചുളിവുകളും പാടുകളുമില്ലാത്ത തിളക്കുന്ന ചര്‍മം ആഗ്രഹിക്കുന്നവര്‍ സ്ഥിരമായി കാപ്‌സിക്കം ഡയറ്റില്‍ ഉള്‍പ്പെടുത്താം.
Content Highlights: Bell Pepper,Skin Health,glowing skin, Vitamin C,Capsicum,food